ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഒരു മാസികയായിരുന്നു മാപ്പിള റവ്യൂ (Mappila Review)[1]. 1941 മുതൽ 1946 വരെ പ്രസിദ്ധീകരിക്കപ്പെട്ട പ്രസിദ്ധീകരണത്തിൽ വക്കം അബ്ദുൽ ഖാദർ, കെ. അബൂബക്കർ തുടങ്ങിയവർ പത്രാധിപത്യം വഹിച്ചിരുന്നു. വിദ്യാഭ്യാസ ഓഫീസറായിരുന്ന ഖാൻ ബഹാദൂർ കെ. മുഹമ്മദ് ആണ് മാസികക്ക് തുടക്കം കുറിച്ചത് എന്ന് കരുതപ്പെടുന്നു[2]. മൗലവി അറബിഷംനാട്, സി.എൻ. അഹ്‌മദ് മൗലവി, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയ പല പ്രമുഖരും ഇതുമായി സഹകരിച്ചിരുന്നു[2].

  1. Alex, Shiju (2019-10-24). "മാപ്പിള റവ്യൂ – പുസ്തകം 1 ലക്കം 11 – 1942 മാർച്ച്" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-12-08.
  2. 2.0 2.1 Khan Bahadur K Muhammad (1956). 1956 - മാപ്പിളമാർ എങ്ങോട്ടു്? - ഖാൻബഹദൂർ കെ. മുഹമ്മദ്. Servants of Knowledge. Mangalodayam.


"https://ml.wikipedia.org/w/index.php?title=മാപ്പിള_റവ്യൂ&oldid=3487210" എന്ന താളിൽനിന്ന് ശേഖരിച്ചത്