ക്ഷയരോഗമുണ്ടോ എന്ന് കണ്ടെത്താനുള്ള ഒരു പരിശോധനയാണ് മാന്റോ പരിശോധന. തൊലിയിൽ 5 ട്യൂബർക്കുലിൻ യൂണിറ്റ് സൊല്യൂഷൻ കുത്തിവച്ചശേഷം 48-72 മണിക്കൂറുകൾ കഴിഞ്ഞു പരിശോധനാഫലം തൊലിയിൽ കാണാവുന്നതാണ്. ലോകമെമ്പാടുമുള്ള പ്രധാന ക്ഷയരോഗ ചർമ്മ പരിശോധനകളിൽ ഒന്നാണിത്. ടൈൻ ടെസ്റ്റ് പോലുള്ള ഒന്നിലധികം പഞ്ചർ ടെസ്റ്റുകളെ മാറ്റി ഇന്ന് ഈ പരിശോധനയാണ് കൂടുതലും നടത്തുന്നത്. ടൈൻ ടെസ്റ്റിന്റെ ഒരു രൂപമായ ഹീഫ് ടെസ്റ്റ് 2005 വരെ യുകെയിൽ ഉപയോഗിച്ചിരുന്നു. അതിന്റെ സ്ഥാനത്ത് ഇപ്പോൾ മാന്റോ പരിശോധനയാണ് നടത്തുന്നത്.

പി.പി.ഡി. ട്യൂബർക്കുലിൻ ഒരു മില്ലീലിറ്ററിന്റെ പത്തിലൊന്ന് തൊലിക്കുള്ളിൽ കുത്തിവച്ചാണ് പരിശോധന നടത്തുന്നത്.
48–72 മണിക്കൂറുകൾ കഴിഞ്ഞ് തടിപ്പിന്റെ വലിപ്പം കണക്കാക്കുകയാണ് ചെയ്യുന്നത്. ചുവന്ന നിറമല്ല കണക്കാക്കണ്ടത്.
"https://ml.wikipedia.org/w/index.php?title=മാന്റോ_പരിശോധന&oldid=3250443" എന്ന താളിൽനിന്ന് ശേഖരിച്ചത്