മാന്റിസ്സ
ലോഗരിതത്തിലെ ദശാംശസ്ഥാനത്തുവരുന്ന പോസിറ്റീവ് സംഖ്യയാണ് മാന്റിസ്സ(Mantissa) ഉദാഹരണത്തിനു 9.87 ന്റെ ലോഗരിതം കാണേണ്ട സന്ദർഭത്തിൽ ലോഗരിതം ടേബിളിന്റെ ഇടത്തുവശത്തെ നിരയിൽനിന്നും 98 എന്ന സംഖ്യകാണുക.ടേബിളിന്റെ മുകളിലത്തെ 0 മുതൽ 9 വരെയുള്ള അക്കങ്ങളും തുടർന്നു പരിശോധിയ്ക്കുക. ഇതിൽ 7 ന്റെ താഴെയുള്ള നിരയും നേരത്തേ കണ്ടെത്തിയ 98ന്റെ നേരേയുള്ള വരിയും പരിശോധിയ്ക്കുക.
ഇവ പരസ്പരം ചേരുന്നിടത്തെ സംഖ്യ 9843 ആണെന്നുകാണാം. ഈ സംഖ്യയാണ് 9.87 ന്റെ മാന്റിസ്സ. [1]
അവലംബം
തിരുത്തുക- ↑ സംഖ്യകളുടെ പുസ്തകം-ശകുന്തളാദേവി -DC Books 2009-പേജ് 54