ക്രൈസോപ്സ് (Chrysops) ജനുസിൽപ്പെട്ട ഒരിനം ഈച്ചയാണ് മാനീച്ച (Deer fly) അഥവാ ഡ്രാക്കുള ഈച്ച. കീട വിഭാഗത്തിൽ (Insecta) ടബനിടായ് (Tabanidae) കുടുംബത്തിലെ അംഗങ്ങളാണ് ഇവ. മനുഷ്യനെയും മൃഗങ്ങളെയും ആക്രമിച്ചു ചോര കുടിക്കുന്ന സ്വഭാവം ഇവയിലെ പെൺ ഈച്ചകൾക്കുണ്ട്. ആണീച്ചകളുടെ ഭക്ഷണം പൂമ്പൊടിയാണ്. സ്വർണ നിറം അല്ലെങ്കിൽ പച്ച നിറത്തിലുള്ള കണ്ണുകൾ ഇവയുടെ പ്രത്യേകതയാണ്.[1]

മാനീച്ച
Chrysops callidus
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Uniramia
Class:
Order:
Family:
Subfamily:
Tribe:
Genus:
Chrysops

Meigen, 1803
Species

രൂപ വിജ്ഞാനീയം

തിരുത്തുക

വേട്ടാഉളിയാൻ കീടങ്ങളെക്കാൾ (Wasps ) ചെറിയവയാണ് ഇവ. സ്വർണ നിറം അല്ലെങ്കിൽ പച്ച നിറത്തിലുള്ള കണ്ണുകൾ, സുതാര്യമായ ചിറകുകളിൽ കറുത്ത വീതിയുള്ള വരകൾ എന്നിവ പ്രത്യേകതകളാണ്. പെൺ ഈച്ചകൾ, മക്സില്ല, മാണ്ടിബിൾ എന്നാ കത്തിപോലെ മൂർച്ചയുള്ള വദന ഭാഗങ്ങൾ ഇരയുടെ ശരീരത്തിൽ കുത്തിയിറക്കി ചോര കുടിക്കുന്നു. കുത്തേല്ക്കുന്ന സ്ഥലത്ത് കുരിശു പോലെ അടയാളം ഉണ്ടാവും. കുത്തേറ്റാൽ ഇവയുടെ ഉമിനീരിലെ രാസ പദാർഥങ്ങൾ കാരണം കഠിന വേദനയും ചൊറിച്ചിലും സാധാരണം. അലർജി മുഖാന്തരം മറ്റു അസുഖങ്ങളും ഉണ്ടാകാം.

ശത്രുക്കൾ

തിരുത്തുക

വെട്ടാഉളിയാൻ, തുമ്പി, ചില പക്ഷികൾ എന്നിവ ഇവയുടെ ശത്രുക്കളാണ്.[1][2]

ജീവചക്രം

തിരുത്തുക

കൂടുതൽ ഈർപ്പമുള്ള സ്ഥലത്ത് ഇവയെ കാണപ്പെടുന്നു. ജലാശയത്തിനു സമീപമുള്ള ചെടികളുടെ ഇലകളിൽ കറുത്ത് മിനുങ്ങുന്ന മുട്ടകൾ ഇടുന്നു. വെള്ളത്തിൽ വളരുന്ന ലാർവ , കരയ്ക്കടുത്തുള്ള ചെളിയിൽ സമാധി കൂടി, തുടർന്ന് മാനീച്ചയായി പറന്നുയരുന്നു.

രോഗ സംക്രമണം

തിരുത്തുക

ടുലെറിമ (Tularemia), ആന്ത്രാക്സ് (Anthrax), ലോയ ലോയ മന്ത് വിര (Loa Loa filariasis) എന്നിവയെ മാനീച്ച സംക്രമിപ്പിക്കും.

ഇവയുടെ സാന്നിധ്യം

തിരുത്തുക

കേരളത്തിലെ കോതമംഗലത്തും സമീപ പ്രദേശങ്ങളിലും ഇവയുടെ ശല്യം 2011 ഡിസംബർ ആദ്യ ആഴ്ചകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 2018 ല് കാഞ്ഞൂരിലും തൊട്ടടുത്ത ഗ്രാമമായ ചൊവ്വരയിൽ 2021 ജൂണിലും കണ്ടെത്തിയിട്ടുണ്ട്.

  1. 1.0 1.1 Milne, Lorus and Margery (1980). The Audubon Society Field Guide to North American Insects and Spiders. New York: Alfred A. Knopf, Inc. p. 651. ISBN 0-394-50763-0.
  2. Stubbs, A. and Drake, M. (2001). British Soldierflies and Their Allies: A Field Guide to the Larger British Brachycera. British Entomological & Natural History Society. p. 512 pp. ISBN 1899935045.{{cite book}}: CS1 maint: multiple names: authors list (link)

മലയാള മനോരമ ദിനപത്രം, 2011 ഡിസംബർ 9, കൊച്ചി എഡിഷൻ .

"https://ml.wikipedia.org/w/index.php?title=മാനീച്ച&oldid=3573107" എന്ന താളിൽനിന്ന് ശേഖരിച്ചത്