മാനാഞ്ചിറ മൈതാനം
കേരളത്തിലെ കോഴിക്കോട് നഗരത്തിന്റെ മധ്യത്തിൽ ഉണ്ടായിരുന്ന പ്രശസ്തമായ മൈതാനമാണ് മാനാഞ്ചിറ മൈതാനം. നഗരത്തിലെ പ്രധാനപ്പെട്ട കെട്ടിടങ്ങളായ ടൌൺ ഹാൾ, പൊതു വായനശാല എന്നിവ മാനാഞ്ചിറ മൈതാനത്തിനു സമീപമായിരുന്നു. കോമൺവെൽത്ത് ട്രസ്റ്റിന്റെ ഓഫീസ് ഇവിടെ ആണ് സ്ഥിതിചെയ്യുന്നത്. മാനാഞ്ചിറയെന്ന വലിയ കുളവും ഇവിടെ ഉണ്ട്. മുമ്പ് ഇതിനടുത്ത് രണ്ട് ഉദ്യാനങ്ങള് ഉണ്ടായിരുന്നു. കോഴിക്കോടൻ ഫുട്ബോൾ സംസ്കാരവുമായി അഭേദ്യ ബന്ധമുള്ള ഒരു മൈതാനമായിരുന്നു മനാഞ്ചിറ മൈതാനം. നിരവധി ദേശീയ അന്തർ ദേശീയ ഫുട്ബോൾ മൽസരങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്.
മലബാർ രാജാക്കന്മാരായിരുന്ന സാമൂതിരിമാരുടെ കൊട്ടാരത്തിന്റെ പ്രധാന മുറ്റം ആയിരുന്നു മാനാഞ്ചിറ മൈതാനം എന്ന് ചിലര് അഭിപ്രായപ്പെടുന്നു. എങ്കിലും മുറ്റത്തു കുളം കുത്തില്ല എന്ന കാരണം പറഞ്ഞ് ഈ വാദം തള്ളിക്കളഞ്ഞിട്ടുണ്ട്.മറ്റൊരു വാദം മൈസൂർ രാജാവയിരുന്ന സുൽത്താൻ 3000 സ്വാർണ്ണ നാണയംകൊടുത്ത് ജനങൾക്ക് കുടി വെള്ളത്തിനായ് പണി കഴിപ്പിച്ചതാണെന്നും പറയപ്പെടുന്നു. ഇന്ന് ഈ മൈതാനം വളരെ നന്നായി സംരക്ഷിച്ചിരിക്കുന്ന ഒരു നഗരചത്വരം ആണ്.
മാനാഞ്ചിറ മൈതാനത്തിന് അടുത്തായി ഉണ്ടായിരുന്ന ടാഗോർ, അൻസാരി പാർക്കുകളും മൈതാനവും കൂട്ടിച്ചേർത്താണ് ഇപ്പോള് മാനാഞ്ചിറ സ്ക്വയര് എന്നറിയുന്ന ചത്വരം ഉണ്ടാക്കിയത്.
ചത്വരത്തിന്റെ തെക്കു ഭാഗം പച്ചപ്പുല്ല് വിരിച്ചതും വടക്കുഭാഗം വലിയ മരങ്ങള് നില്ക്കുന്നതുമാണ്. മൈതാനത്തിനു ചുറ്റും ലാറ്ററൈറ്റ് (Laterite -ചെങ്കല്ല്) കൊണ്ടുള്ള മതില് കെട്ടിയിട്ടുണ്ട്. മൈതാനത്തിനു ചുറ്റും വാര്പ്പിരുമ്പുകൊണ്ട് നിർമ്മിച്ച 250 വിളക്കുകാലുകൾ ഉണ്ട്. ഓരോ കാലിലും രണ്ട് ദീപങ്ങൾ വീതം ഉണ്ട്.
ചിത്രശാല
തിരുത്തുക-
മാനാഞ്ചിറ മൈതാനിയിൽ നിന്നും എൽ.ഐ.സി ബിൽഡിംഗ് കാഴ്ച
-
മാനാഞ്ചിറ
-
മാനാഞ്ചിറ മൈതാനത്തെ പ്രതിമ - എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം നോവലിനെ ആധാരമാക്കിയത്.
-
മാനാഞ്ചിറ മൈതാനത്തെ പ്രതിമ - വൽസലയുടെ നെല്ല് നോവലിനെ ആധാരമാക്കിയത്.
-
മാനാഞ്ചിറ മൈതാനം
-
മാനാഞ്ചിറ മൈതാനത്ത് പോളിഷ് ശില്പി ജസീക് ടൈലീക്കി നിർമ്മിച്ച ഒരു ശില്പം.
-
കാലപ്രവാഹം എന്ന ശില്പം
അവലംബം
തിരുത്തുക- കാലിക്കട്ട് . നെറ്റ് Archived 2007-05-28 at the Wayback Machine.