മാനസി (നോവൽ)
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി സാഹിത്യ സൃഷ്ടികൾ രചിച്ച മാധവിക്കുട്ടിയുടെ (കമലാ സുരയ്യ ) മലയാളത്തിലെ പ്രശസ്തമായ ഒരു നോവലാണ് മാനസി.സ്ത്രീകളുടെ ലൈംഗിക അവകാശങ്ങളെയും അഭിലാഷങ്ങളെയും കുറിച്ച് സത്യസന്ധതയാടെയും ധൈര്യത്തോടെയും എഴുതാൻ തുനിഞ്ഞ ഭാരതത്തിലെ ആദ്യത്തെ എഴുത്തുകാരിയായി മാധവിക്കുട്ടിയെ പല എഴുത്തുകാരും കരുതുന്നു. അത്തരത്തിൽ സ്ത്രീയ്ക്ക് പുരുഷനോടുള്ള കാഴ്ചപ്പാടുകളും സ്വാർത്ഥവും അപൂർണ്ണവുമായ ലൈംഗികാഭിനിവേശങ്ങളും സ്ത്രീ സൗന്ദര്യത്തിന് ന കച്ചവടപരമായ മുതലെടുപ്പുകളും വ്യക്തമായി അവതരിപ്പിക്കുന്നു മാനസി യിലൂടെ കഥാകാരി.
ബോംബെ മധ്യവർഗ്ഗ സർക്കാർ ജീവനക്കാരനായിരുന്ന അമോൽ മിത്രയുമായുള്ള ജീവിതത്തിൽ മാനസി അതൃപ്തയാണ് എങ്കിലും തന്റെ നാൽപതു കളിലും സ്വന്തം സൗന്ദര്യത്തിലും തന്നിലെ സാഹിത്യകാരിയുടെ സ്ഥാനത്തിലും അഭിമാനമുള്ളവളുമാണ്.ഒരു അപകടത്തിൽ മരണപ്പെട്ട തന്റെ മുൻ കാമുകന്റെ കുഞ്ഞ് വയറ്റിൽ വളരുമ്പോഴും ഇതെല്ലാം അറിഞ്ഞ് കൊണ്ട് തന്നെ അവളെ വിവാഹം ചെയ്ത മിത്രയുമായി അവൾക്ക് ഒരിക്കലും മാനസികമായി പൊരുത്തപ്പെടാൻ സാധിച്ചിരുന്നില്ല.ഈ കാമുകന്റെ ഇളയ സഹോദരൻ വിജയ് രാജ് മാനസിയിൽ പണ്ടേ അനുരക്തനായിരുന്നു.സുഭഗനും ഭാവി കേന്ദ്ര മന്ത്രിയുമായ വിജയിയുടെ മോഹിപ്പിക്കുന്ന വാഗ്ദാനത്തിൽ മയങ്ങി മാനസി അയാളോടൊപ്പം സുഖവാസത്തിനുവേണ്ടി സിംലയിലേക്ക് പോകുന്നു.ഈ വേളയിൽ മാനസിയിലെ മനുഷ്യത്വവും മൂല്യങ്ങളും സാഹിത്യവും എന്നെന്നേക്കുമായി നഷ്ടപ്പെടുന്നതായി നമുക്ക് കാണാം.മാത്രമല്ല സുഖപൂർണ്ണമായ സ്വപ്ന ജീവിതത്തിനുവേണ്ടി പ്രധാന മന്ത്രി ഗുണ യുടെ സ്നേഹിതയാകാനും അവൾ മടിക്കുന്നില്ല.ഇവരുടെ കൂടെ നിന്നു കൊണ്ട് മന്ത്രി പഥത്തിൽ വരെ എത്തി നിൽക്കുന്ന അവളുടെ വളർച്ചയ്ക്കിടെ ഭർത്താവിനേയും പതിനാറു വയസ്സുകാരിയായ മകൾ സുവർണ്ണ യെയും അവൾ അവഗണിക്കുന്നു.മാസങ്ങളോളം അവർക്ക് എഴുത്തയക്കാൻ പോലും മറന്ന മാനസി മകളുടെ പിറന്നാളിന് സമ്മാനമായി സാരി കൊടുക്കാൻ സ്ത്രീലമ്പടനായ വിജയ് യെ പറഞ്ഞു വിടുന്നു.അയാൾ സുവർണ്ണ യുടെ സൗന്ദര്യത്തിൽ അകൃഷ്ടനാവുകയും വിരുന്നിനു ക്ഷണിച്ച് അവളെ വികാരാവേശത്താൽ കടന്നുപിടിക്കുകയും ചെയ്യുന്നു.അതിനുശേഷം തന്റെ കളിക്കൂട്ടുകാരനായ സൈറസിനെ മറന്ന് സുവർണ്ണ വിജയിയോടൊപ്പം സിംലയിലേക്ക് സുഖവാസത്തിന് പോയി വരുകയും ചെയ്യുന്നു.ഈ സമയം പ്രധാനമന്ത്രി യുടെ മകനും തന്റെ മകളുമായുള്ള വിവാഹക്കാര്യം സംസാരിക്കുന്നതിനിടെ സുവർണ്ണ വിജയിയിൽ നിന്നും ഗർഭം ധരിച്ചിരിക്കയാണെന്നുള്ള വിവരം മാനസി അറിയുന്നു.സുവർണ്ണ വിജയിയുടെ സഹോദരന്റെ പുത്രിയാണെന്നുള്ള പൊള്ളുന്ന സത്യം വിജയിയെ മാനസി അറിയിക്കുന്നു.അവൾ വിജയിയോടൊപ്പം പുറപ്പെട്ട ആ നിമിഷത്തെ ഓർത്ത് പിന്നീടവൾ വിലപിക്കുന്നതായും നമുക്ക് കാണാം.ഈ സമയത്ത് തന്നെ താനും പാർട്ടിക്കാരും ചെയ്ത കൊള്ളകളും ജനദ്രോഹ കൃത്യങ്ങളും ജനങ്ങളോടു തുറന്നു പറയുന്ന തന്റെ രാഷ്ട്രീയ ഗുരുവിനെ തന്ത്രപൂർവ്വം കൊലപ്പെടുത്തുകയും പ്രധാനമന്ത്രിയെപ്പോലും തന്റെ വരുതിയിലാക്കുകയും ചെയ്യുന്ന വിജയ് ഡൽഹിയിൽ അടുത്ത പ്രധാനമന്ത്രി സ്ഥാനത്തിനു കോപ്പുകൂട്ടുന്നു. സുവർണ്ണയുടെ ഗർഭം അലസിപ്പിക്കാൻ മാനസിയും വിജയും തീരുമാനിച്ച് അവളെ അറിയിക്കുന്നുണ്ടെങ്കിലും അവൾ അതിന് തയ്യാറാവുന്നില്ല. എന്തു തന്നെ ആയാലും പ്രസവിക്കുക തന്നെ ചെയ്യും എന്ന് ഉറപ്പിച്ചു പറയുന്നു.ഇതിനിടയിൽ സുവർണ്ണയും സൈറസും ഒളിച്ചോട വിവാഹം കഴിക്കുന്നു. ഈ സമയത്ത് ഡൽഹിയിൽ പ്രധാനമന്ത്രി ഗുരുതരാവസ്ഥയിൽ ബോധമില്ലാതെ കിടക്കുകയാണെന്നും ഉടൻ മാനസി പ്രത്യേകമായി കൊടുത്തു വിട്ട ഹെലികോപ്റ്ററിൽ അവിടേക്ക് എത്തണമെന്നും ഒരു ദൂതൻ അറിയിക്കുന്നു. എന്തുകൊണ്ട് തന്നെ ഡൽഹിയിലേക്ക് വിളിക്കുന്നില്ല എന്നോർത്ത് വിജയ് വേവലാതിപ്പെടുന്നു.മാനസിയാകട്ടെ പ്രധാനമന്ത്രി മന്ദിരം എങ്ങനെ മോടി പിടിപ്പിക്കണം എന്ന് ചിന്തിച്ച് യാത്രയാവുകയും ചെയ്യുന്നതോടെ കഥ അവസാനിക്കുന്നു.
ഇവിടെ മലീമസമായ സമകാലിക രാഷ്ട്രീയത്തേയും കപട ആദർശ സദാചാര വാദികളേയും കഥാകാരി തുറന്നു കാണിക്കുന്നു.അതോടൊപ്പം തന്നെ സുഖസൗകര്യങ്ങൾക്കായി സ്വന്തം വിശുദ്ധിയും സൗന്ദര്യവും കച്ചവടം ചെയ്യാൻ മടി കാണിക്കാത്ത ഒരു പുതിയ സമൂഹത്തിലെ സ്ത്രീ യുടെ ദുഷ്കരമായ പ്രവണതയും കൃത്യമായി മാനസി എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നു.