സാമൂതിരി രാജാക്കന്മാരിൽ പ്രഗൽഭനും കൃഷ്ണഗീതി കർത്താവുമാൺ മാനവേദൻരാജ(1585–1658 കൃ.വ.). കൃഷ്ണനാട്ടം എന്ന കലാരൂപം ചിട്ടപ്പെടുത്തിയത് മാനവേദൻ രാജാവാണ്. മാനവേദൻരാജയുടെ ഗുരു ആനായത്ത് കൃഷ്ണപ്പിഷാരോടിയായിരുന്നു.[1] മാനവേദൻ തന്റെ കൃതിയായ പൂർവ്വഭാരത ചമ്പുവിൽ ഗുരുവായ കൃഷ്ണപ്പിഷാരോടിയെ സ്തുതിക്കുന്നുണ്ട്.

കൃഷ്ണനാട്ടം തിരുത്തുക

 
ഗുരുവായൂരിലുള്ള മാനവേദന്റെ പ്രതിമ

കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദനാൽ രചിക്കപ്പെട്ട കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം.[2].ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്.[3] എട്ടു രാത്രികൾ കൊണ്ട്‌ ആടി തീർക്കാവുന്ന രീതിയിലാണ്‌ കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്‌. ഇവ ക്രമപ്രകാരം 'അവതാരം', 'കാളിയമർദ്ദനം', 'രാസക്രീഡ', 'കംസവധം', 'സ്വയംവരം', 'ബാണയുദ്ധം', 'വിവിദവധം', 'സ്വർഗാരോഹണം' എന്നിവയാണ്‌.[4]

ഐതിഹ്യം തിരുത്തുക

ഗുരുവായൂരിലെ ഉത്സവത്തോടനുബന്ധിച്ച് പുറത്തുള്ള വേദിയിൽ കൃഷ്ണനാട്ടം അരങ്ങേറിയപ്പോൾ

കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം.[5] വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം.

 
Krishnanattam

[6]

കൂടുതൽ വിവരങ്ങൾക്ക് തിരുത്തുക

ചിത്രശാല തിരുത്തുക

ഇതും കൂടി കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. http://kif.gov.in/ml/index.php?option=com_content&task=view&id=490&Itemid=29[പ്രവർത്തിക്കാത്ത കണ്ണി]
  2. കേരള ടൂറിസം
  3. മാതൃഭൂമി പ്രവാസി 12 മേയ് 2009[പ്രവർത്തിക്കാത്ത കണ്ണി]
  4. Krsngitih of Manaveda,Indira Gandhi National Center for Arts, page 56
  5. Medieval Indian Literature: Surveys and selections By Ayyappappanikkar, page -223 https://books.google.co.in/books?id=KYLpvaKJIMEC&pg=PA317&dq=manaveda&hl=ml&sa=X&ved=0CDQQ6AEwBDgKahUKEwjV4e-r6drIAhWCcY4KHTQtA44#v=onepage&q=manaveda&f=false
  6. Annals of Oriental Research, Volume 12,University of Madras, page 223-229
"https://ml.wikipedia.org/w/index.php?title=മാനവേദൻ&oldid=3799076" എന്ന താളിൽനിന്ന് ശേഖരിച്ചത്