മാധവി സർദേശായി
ഇന്ത്യന്‍ രചയിതാവ്
കൊങ്കിണി സാഹിത്യകാരിയാണ് മാധവി സർദേശായി (7 ജൂലൈ 1962 - 22 ഡിസംബർ 2014). 2014 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഇവരുടെ മൻതാൻ എന്ന ഉപന്യാസ സമാഹാരത്തിനായിരുന്നു. [1]
മാധവി സർദേശായി | |
---|---|
ജനനം | ലിസ്ബൻ, പോർച്ചുഗൽ | ജൂലൈ 7, 1962
മരണം | ഡിസംബർ 22, 2014 | (പ്രായം 52)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | അദ്ധ്യാപിക, കൊങ്കിണി സാഹിത്യകാരി |
ജീവിതപങ്കാളി(കൾ) | രാജു നായിക് |
കുട്ടികൾ | അസാവരി നായിക് അതിഥി നായിക് |
ജീവിതരേഖ
തിരുത്തുകസാഹിത്യ പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. ജ്ഞാനപീഠ ജേതാവ് രവീന്ദ്ര കേൽക്കറിന്റെ മരുമകളാണ്.[2] ഭാഷാ ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും നേടി. ഗോവ സർവകലാശാല കൊങ്കിണി വകുപ്പു മേധാവിയായ ഇവർ കൊങ്കിണി സാഹിത്യ മാസിക ജാഗിന്റെ പത്രാധിപരായും പ്രവർത്തിച്ചു.. [3]ലോക്‌മത് ദിനപത്രത്തിന്റെ ഗോവ എഡിഷൻ പത്രാധിപർ രാജു നായികിന്റെ ഭാര്യയാണ്.
കൃതികൾ
തിരുത്തുക- മൻതാൻ
- ഭാസ - ഭാസ്.
- ഏക വിതാരചി ജീവിത കഥ
- മൻകുള്ളോ രാജ് കുൻവോർ (Mankullo Raj Kunvor)
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2014[4]
അവലംബം
തിരുത്തുക- ↑ http://www.mangalam.com/print-edition/india/263562
- ↑ http://timesofindia.indiatimes.com/city/goa/Sahitya-Akademi-winner-Madhavi-Sardesai-passes-away/articleshow/45609778.cms
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-11-27. Retrieved 2014-12-28.
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2016-03-04. Retrieved 2014-12-28.
പുറം കണ്ണികൾ
തിരുത്തുകMadhavi Sardesai എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.