മാധവിക്കുട്ടി രചിച്ച മലയാള നാടകമാണ് മാധവിവർമ്മ. പ്രൊഫഷണൽ നാടകവേദിക്ക് വേണ്ടി ഒരു സ്ത്രീ തയ്യാറാക്കിയ ആദ്യ നാടകമാണിത്.[1] ഇബ്രാഹിം വേങ്ങരയുടെ ചിരന്തന തീയേറ്റേഴ്സിനു  വേണ്ടി 1986  ലാണ് ഈ നാടകം എഴുതിയത്.[2] അറുപതോളം വേദികളിൽ ഈ നാടകം അവതരിപ്പിച്ചിട്ടുണ്ട്. സംവിധാനം നെല്ലിക്കോട് ഭാസ്ക്കരനായിരുന്നു.[3]

ഇതിവൃത്തം

തിരുത്തുക

മാധവിവർമ്മയെന്ന നാടകത്തിൽ അഞ്ചു രംഗങ്ങളാണുള്ളത്. കഥാ പാത്രങ്ങളുടെ സ്വഭാവം പരിചയപ്പെടുത്തുന്നതാണ് ആദ്യരംഗം. ഡോക്ടർമാരായ ദീപ, സുശീൽ മാധവി, വിനായക്, എന്നിവരും രോഗിയായ അബ്ദള്ളിന്റെ അച്ഛനും ദീപയുടെ കാമുകനായ സന്ദീപും ആണ് ഈ രംഗത്ത് പ്രധാനമായി പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ.[3]

  1. "സ്ത്രീനാടകങ്ങളും നാടകസംഘങ്ങളും". keralawomen. October 3, 2020. Retrieved October 3, 2020.
  2. ഭാനുപ്രകാശ് (September 28, 2018). "'കളിച്ച നാടകങ്ങളേക്കാൾ വലുതായിരുന്നു അവർ അഭിനയിച്ച ജീവിതങ്ങൾ'". മാതൃഭൂമി. Retrieved October 3, 2020.
  3. 3.0 3.1 മഠത്തിൽ, സജിത (2013). അരങ്ങിന്റെ വകഭേദങ്ങൾ. കോട്ടയം: ഡിസി. pp. 15–20. ISBN 978-81-264-4027-6.
"https://ml.wikipedia.org/w/index.php?title=മാധവിവർമ്മ_(നാടകം)&oldid=3451579" എന്ന താളിൽനിന്ന് ശേഖരിച്ചത്