മാദ്രേയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2020 ജൂലൈ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മഹാഭാരതത്തിൽ പരാമർശിക്കുന്ന പ്രാചീനദേശങ്ങളിൽ പെട്ട ദേശമാണ് മാദ്രം. കുരുവംശരാജാവായ പാണ്ഡുവിന്റെ രണ്ടാമത്തെ പത്നിയായ മാദ്രി മദ്രദേശത്തെ രാജാവിന്റെ പുത്രിയാണ്. പാണ്ഡുവിന് മഹർഷിശാപം മൂലം പത്നിസാമീപ്യം നിഷിദ്ധമായപ്പോൾ പാണ്ഡുപത്നിയായ കുന്തിയുടെ ഉപദേശപ്രകാരം ദേവവൈദ്യൻമാരായ അശ്വനിദേവകളെ തൃപ്തിപ്പെടുത്തുക വഴി ലഭിച്ച സന്താനങ്ങളാണ് പാണ്ഡവന്മാരിൽ അവസാനത്തെ രാജകുമാരന്മാർ ആയ നകുലസഹദേവന്മാർ. മാദ്രിയുടെ സഹോദരൻ ആണ് മാദ്രരാജാവായ ശല്യർ. ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ കർണന്റെ വിയോഗശേഷം കൗരവപക്ഷത്ത് നിന്ന് സൈന്യത്തെ നയിക്കുകയും യുധിഷ്ഠിരനാൽ വധിക്കപ്പെടുകയും ചെയ്തു. ഇതിനെ വിവരിക്കുന്നതാണ് മഹാഭാരതം ശല്യപർവം. ആധുനികകാലത്തെ ഇന്നത്തെ പാകിസ്ഥാനിൽ പെടുന്ന സിയാൽകോട്ട് ആണ് മാദ്രം എന്ന് വിശ്വസിക്കപ്പെടുന്നു.