മാദ്രം
ഭാരതത്തിന്റെ വടക്ക് പടിഞ്ഞാറുള്ള ഒരു ദേശമാണ് മദ്രദേശം .
മദ്രദേശത്തെ ഒരു രാജകുമാരിയായ മാദ്രിയാണ് നകുല-സഹദേവന്മാരുടെ മാതാവ് . ശല്യർ എന്ന മദ്രദേശക്കാരനായ രാജാവ് , മാദ്രിയുടെ സഹോദരനായിരുന്നു . കുരുക്ഷേത്ര യുദ്ധത്തിൽ ഇദ്ദേഹം കൌരവരുടെ ഒരു സൈന്യാധിപനായിരുന്നു .
മദ്ര ദേശത്തിന് "ബാഹ്ലീക" ദേശമെന്നും പേരുണ്ട് . മദ്ര ദേശത്തെ അശ്വപതി എന്ന രാജാവ് പ്രശസ്തനാണ് . പടിഞ്ഞാറ് ദേശമായതിനാൽ, ഇവിടെ തണുപ്പ് കൂടുതലും , നല്ലയിനം കുതിരകളും കാണപ്പെടുന്നു . മദ്ര ദേശത്തെ ദ്യുതിമാനാണ് സഹദേവന്റെ ഭാര്യയായ വിജയയുടെ പിതാവ് .