മാദിക ഭാഷ
കേരളത്തിലെ കണ്ണൂർ ജില്ലയിൽ ചക്ലിയ വിഭാഗം സംസാരിക്കുന്ന ഗോത്ര ഭാഷയാണ് മാദിക. [1]
ലിപി
തിരുത്തുകകണ്ണൂർ ജില്ലയിലെ കരുവള്ളൂർ പ്രദേശത്തെ ചക്ലിയ വിഭാഗങ്ങൾക്കിടയിലാണ് മാദിക ഭാഷ പ്രചാരത്തിലുള്ളത്. തുളു, തെലുഗു, മലയാളം, തമിഴ് ഭാഷകൾ ചേർന്ന സങ്കര ഭാഷയായ മാദികയ്ക്ക് ലിപിയില്ല.
ചരിത്രം
തിരുത്തുകആന്ധ്രപ്രദേശിന്റെയും കർണ്ണാടകയുടെയും അതിർത്തിയിലെ കുന്നുംപുറങ്ങളിൽ താമസിച്ച് വന്നിരുന്ന മാദികർ (ചക്ലിയർ) എന്ന പേരിൽ അറിയപ്പെടുന്ന ഗോത്ര വർഗം നൂറ്റാണ്ടുകൾക്ക് മുൻപ് കേരളത്തിലെ മലബാർ ഭാഗത്തേയ്ക്ക് പാലായനം ചെയ്ത് കരുവളളൂർ - കണ്ണൂർ ഭാഗങ്ങളിൽ താമസമാക്കുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്.
അവലംബം
തിരുത്തുക- ↑ The FourthTV