മാത്യു എം. കുഴിവേലി
കേരളത്തിൽ ബാലസാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിനു ശ്രമിച്ചവരിൽ പ്രമുഖനാണ് മാത്യു എം. കുഴിവേലി. മാതൃകാധ്യാപകൻ, വിദ്യാഭ്യാസ വിചക്ഷണൻ, പ്രസാധകൻ, ബാല സാഹിത്യകാരൻ, മലയാളത്തിലെ പ്രഥമ എൻസൈക്ലോ പീഡിയാകാരൻ എന്നിങ്ങനെ ബഹുമുഖ മേഖലകളിൽ പ്രവർത്തിച്ചു. 1941-ൽ ബാലൻ എന്ന പ്രസിദ്ധീകരണശാല നിർമിച്ച അദ്ദേഹം മുന്നൂറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ബാലസാഹിത്യത്തെ പരിപോഷിപ്പിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയ അദ്ദേഹം അറുപതോളം പുസ്തകങ്ങൾ സ്വന്തമായി രചിച്ചു. കുട്ടികളുടെ പ്രായഭേദമനുസരിച്ച് നാലുവിഭാഗങ്ങളിലായാണ് പുസ്തകങ്ങൾ എഴുതിയത്. വിവിധ വൈജ്ഞാനികശാഖകളെ എല്ലാ വിഭാഗത്തിലും ഉൾപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. 1948ൽ ബാലൻ എന്ന ആനുകാലികവും കുട്ടികൾക്കായി അദ്ദേഹം പുറത്തിറക്കി. വിജ്ഞാനം എന്ന പേരിൽ എട്ടുഭാഗം വരുന്ന ഒരു വിജ്ഞാനകോശവും അദ്ദേഹം പുറത്തിറക്കി. 1974 ഒക്ടോബർ 27ന് അദ്ദേഹം അന്തരിച്ചു.[2]
മാത്യു എം . കുഴിവേലി | |
---|---|
ജനനം | 2 നവംബർ 1931 |
വിദ്യാഭ്യാസം |
|
മാതാപിതാക്ക(ൾ) | |
Church | Malankara Mar Thoma Syrian Church |
Ordained | 1955 |
Writings | See Contents - 3.Writings |
Offices held |
|
Title | Reverend Doctor |
ജീവിതം
തിരുത്തുകശ്രീ കുഴിവേലി പാലായിലെ ഒരിടത്തരം കൈസ്തവ കുടുംബത്തിലാണ് ജനിച്ചത് (1905 ഏപ്രിൽ 20). തിരുവിതാംകൂറിലും തമിഴ്നാട്ടിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ശ്രീ കുഴിവേലി അധ്യാപന വൃത്തിയിൽ പ്രവേശിച്ചു. ഹൈസ്കൂൾ അധ്യാപകനായും, ട്രെയിനിങ്ങ് സ്കൂൾ ഹെഡ്മാസ്റ്ററായും, പതിനാല് വർഷം സേവനം അനുഷ്ഠിച്ചതിനുശേഷം 1942-ൽ തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ടായി തിരുവനന്തപുരത്തു വന്നു.വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് അദ്ദേഹം മരണം വരേയും, തിരുവന്തപുരത്തുകാരനായി തന്നെ ജീവിച്ചു.[3][4][5][6]
വിദ്യാഭ്യാസ പ്രസാധനങ്ങൾ
തിരുത്തുകപാലായിൽ അധ്യാപകനായിരുന്ന കാലത്തുതന്നെ വിദ്യാഭ്യാസ രചനകളിലും, പ്രസാധനങ്ങളിലും കുഴിവേലി തല്പരനായിരുന്നു. "സ്കൂൾ മാസ്റ്റർ" എന്ന പേരിൽ 1936-ൽ ആരംഭിച്ച മാസിക അഞ്ചുവർഷക്കാലം മുടക്കാതെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. കുട്ടികൾക്കുവേണ്ടി മലയാളത്തിൽ ആദ്യമായി ബാലൻ വാരിക എന്ന പേരിൽ ഒരു ന്യൂസ് പേപ്പർ ആരംഭിച്ചതും (1947) മലയാള മാധ്യമ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരധ്യായമാണ്. കേരളാ യൂണിവേഴ്സിറ്റി പ്രസിദ്ധീകരണ വിഭാഗം അദ്ധ്യക്ഷനായിരിക്കെ തന്നെ വിദ്യാഭ്യാസ വകുപ്പിനുവേണ്ടി അനേകം സമിതികളിൽ അംഗമായും, അദ്ധ്യക്ഷനായും അദ്ദേഹം പ്രവർത്തിക്കുകയുണ്ടായി. അദ്ധ്യാപകരെ പരിശീലിപ്പിക്കുന്നതിനുവേണ്ടി അനേകം ഗ്രന്ഥങ്ങൾ അക്കാലത്ത് ശ്രീ. കുഴിവേലി രചിക്കുകയും, പ്രസിദ്ധീകരിക്കുകയും ചെയ്തു.[7] വിദ്യാഭ്യാസ ചരിത്രം, ശിശുവിദ്യാഭ്യാസം പ്രാചീന കേരള വിദ്യാഭ്യാസം എന്നീ കൃതികൾ ആ പരമ്പരയിൽ പ്രത്യേകം പരാമർശിച്ചിട്ടുള്ളവയാണ്.[3][4][5]
ബാലൻ പബ്ലിക്കേഷൻസ്
തിരുത്തുകഅദമ്യമായ അനുഭവസമ്പത്തും, അധ്യാപന രംഗത്തുനിന്ന് ആർജിച്ച അനുഭവസമ്പത്തും, ബാല സാഹിത്യ രചനയ്ക്കും, അവയുടെ പ്രസിദ്ധീകരണത്തിനും, ശ്രീ. കുഴിവേലിക്ക് പ്രചോദനമായി. ബാലൻ പബ്ലിക്കേഷൻസ് എന്ന പേരിൽ തിരുവനന്തപുരത്തുനിന്നും, 1942-ൽ ബാലസാഹിത്യ രചനയ്ക്കും, അവയുടെ പ്രസിദ്ധീകരണത്തിനുമായി ഒരു സ്ഥാപനം തന്നെ ആരംഭിച്ചു. തികച്ചും ശാസ്ത്രീയമായ രീതിയിൽ ഒരു ബാലസാഹിത്യ പ്രസ്ഥാനം തന്നെ രൂപപ്പെടാൻ അത് കാരണമായി. ശൈശവം മുതൽ യൗവനാരംഭം വരെയുള്ള ശാരീരികവും, മാനസികവുമായ വളർച്ചയെ അപഗ്രഥിച്ച് അഞ്ച് ഗ്രേഡുകളായി തിരിച്ചാണ് 300 ഓളം ബാലസാഹിത്യ കൃതികളുടെ രചനയ്ക്ക് കുഴിവേലി മാർഗ്ഗനിർദ്ദേശം നൽകിയത്. പ്രശസ്തരായ ഒട്ടേറെ എഴുത്തുകാർ ആ പരിശ്രമത്തിൽ കുഴിവേലിയോടൊപ്പം ചേർന്നു. മലയാളം ബാലസാഹിത്യത്തിന്റെ ചരിത്രം കുഴിവേലിയുടെകൂടി ജീവിതമാകുന്നത് ഇങ്ങനെയാണ്.[3][4][5]
എൻസൈക്ലോപീഡിയ എന്ന ആശയം
തിരുത്തുകവൈജ്ഞാനിക ഗ്രന്ഥങ്ങളുടെ സാന്നിദ്ധ്യം ഡോ. ഗുണ്ടർട്ടിന്റെ കാലംമുതൽ തന്നെ മലയാളത്തിൽ വേരുപിടിക്കാൻ തുടങ്ങിയെങ്കിലും വിശ്വവിജ്ഞാനകോശം അഥവ എൻസൈക്ലോപീഡിയ എന്ന ആശയത്തെ മലയാളി മനസ്സുകളിൽ ഉറപ്പിച്ചത് ശ്രീ. കുഴിവേലിയാണ്. മലയാളത്തിൽ ഒരു വിശ്വവിജ്ഞാനകോശം തയ്യാറാക്കുന്നതിനായി അദ്ദേഹം വിവിധ ഭാഷകളിലുള്ള വിജ്ഞാനകോശങ്ങളെക്കുറിച്ച് പഠിച്ചു. തമിഴ്, തെലുങ്ക് തുടങ്ങിയ എൻസൈക്ലോപീഡിയയുടെ പ്രവർത്തനം മദിരാശിയിൽ പോയി അദ്ദേഹം നേരിട്ടുകണ്ടു മനസ്സിലാക്കി. വളരെയധികം ദുരിതവും, ദുഃഖവും, ധനനഷ്ടവുമെല്ലാം സഹിച്ച് അദ്ദേഹം എൻസൈക്ലോപീഡിയ തയ്യാറാക്കാനുള്ള റിപ്പോർട്ട് യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. പക്ഷെ അവർ അത് മുഖവിലയ്ക്കെടുക്കാതെ തള്ളിക്കളഞ്ഞു. പിന്നീടദ്ദേഹം വിജ്ഞാനം-മലയാളം പോപ്പുലർ എൻസൈക്ലോപീഡിയ എന്ന പേരിൽ സ്വന്തമായൊരു എൻസൈക്ലോ പീഡിയ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു.
അതിന്റെ ഏഴാം വാല്യം വരെ ഒരു മുടക്കവും കൂടാതെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു. അവസാനത്തെ എട്ടാം വാല്യവും പുറത്തിറക്കിയ ശേഷം ഒന്നരമാസം കഴിഞ്ഞ് 1947 ഒക്ടോബർ 27ന് ശ്രീ. കുഴിവേലി അന്തരിച്ചു.[3][4][5]
അവലംബം
തിരുത്തുക- ↑ Clergy Address, Malankara Mar Thoma Syrian Church
- ↑ [ബാലസാഹിത്യം തത്ത്വവും ചരിത്രവും]
- ↑ 3.0 3.1 3.2 3.3 മാത്യു എം കുഴിവേലി ബാലസാഹിത്യം, സർവ്വവിജ്ഞാനകോശം എന്നീ പ്രസ്ഥാനങ്ങളുടെ പ്രതിഷ്ടാപകൻ - ഡോ.എം.പി. പരമേശ്വരൻ
- ↑ 4.0 4.1 4.2 4.3 സാഹിത്യ ലോകം , വാള്യം 44, ലക്കം 5-6, 2016 - ഡിസംമ്പർ, കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരണം
- ↑ 5.0 5.1 5.2 5.3 http://www.keralasahityaakademi.org/eng_publi.htm
- ↑ S. Muthaiah, Neurology and the spiritual, The Hindu, Monday, 15 March 2004. [1][പ്രവർത്തിക്കാത്ത കണ്ണി]
- ↑ Under Section 2 (f) of the UGC Act, 1956, University means a University established or incorporated by or under a Central Act, a Provincial Act or a State Act, and includes any such institution as may, in consultation with the University concerned, be recoginsed by the Commission in accordance with the regulations made in this behalf under this Act. The UGC took the opinion that the Senate fell under the purview of Section 2 (f) of the said Act since The Serampore College Act, 1918 was passed by the Government of West Bengal.[2] Archived 2008-09-26 at the Wayback Machine.