മാത്തൂർ തൊട്ടിപ്പാലം
ഏഷ്യയിലേതന്നെ ഏറ്റവും ഉയരവും നീളമുവുമുള്ള അക്വഡക്റ്റുകളിൽ ഒന്നാണ് മാത്തൂർ തൊട്ടിപ്പാലം 8°20′9″N 77°17′41″E / 8.33583°N 77.29472°E [1]. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും 3 കിലോമീറ്റർ അകലെ പറളിയാറിന് കുറുകേ ഇത് സ്ഥിതി ചെയ്യുന്നു. കാർഷിക ജലസേചനാർത്ഥം നിർമ്മിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി രണ്ട് കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിന്; ഏകദേശം 115 മീറ്റർ പൊക്കത്തിൽ ഒരു കിലോമീറ്റർ നീളത്തിൽ 1966-ലാണ് ഇത് നിർമ്മിച്ചത്.
അവലംബം
തിരുത്തുക- ↑ http://www.nagercoil.co.in/mathoor-aqueduct.php ശേഖരിച്ച തീയതി 29-07-2012
മാത്തൂർ തൊട്ടിപ്പാലം എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.