മാതൃഭാഷാവകാശ ജാഥ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരള ചരിത്രത്തിൽ മാതൃഭാഷാവകാശത്തിനു വേണ്ടി നടന്ന ആദ്യത്തെ സമരയാത്രയാണ് മലയാളഐക്യവേദിയുടെ നേതൃത്വത്തിൽ 2016 ഒക്ടോബർ 22 മുതൽ 31 വരെ നടത്തിയ മാതൃഭാഷാവകാശ ജാഥ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ ഐതിഹാസികമായ യാത്ര കേരളജനതയ്ക്കിടയിൽ മാതൃഭാഷയുടെ ആവശ്യകത വിളിച്ചോതുന്നതായിരുന്നു. മലയാളഐക്യവേദിയുടെ പ്രസിഡണ്ട് ഡോ. വി. പി. മാർക്കോസ് ആയിരുന്നു ജാഥാക്യാപ്റ്റൻ.