മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ചുരുക്കത്തിൽ MIMS എന്നറിയപ്പെടുന്ന കർണാടക ഗവൺമെന്റിന്റെ കീഴിൽ സ്വയംഭരണാധികാരമുള്ള ഒരു മെഡിക്കൽ കോളേജാണ്. ബെംഗളൂരു - മൈസൂരുവിലെ ദേശീയപാത 275 ൽ ബാംഗ്ലൂരിൽ നിന്ന് 90 കിലോമീറ്ററും മൈസൂരുവിൽ നിന്ന് 46 കിലോമീറ്ററും അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. കർണാടക സർക്കാർ നടത്തുന്ന ഈ സ്ഥാപനം ബാംഗ്ലൂരിലെ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.[3][4][5]
തരം | സർക്കാർ |
---|---|
സ്ഥാപിതം | 2005[1] |
പ്രധാനാദ്ധ്യാപക(ൻ) | ഡോ. ശിവകുമാർ കെ.എം.[2] |
ഡയറക്ടർ | ഡോ. പ്രകാശ് ജി.എം.[2] |
സ്ഥലം | മാണ്ഡ്യ, കർണാടക, ഇന്ത്യ |
ക്യാമ്പസ് | ജില്ലാ ഹോസ്പിറ്റൽ, മാണ്ഡ്യ |
അഫിലിയേഷനുകൾ | രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് |
വെബ്‌സൈറ്റ് | mimsmandya.org |
പശ്ചാത്തലം
തിരുത്തുക2005 ൽ ആരംഭിച്ച ഈ സ്ഥാപനത്തിലേയ്ക്കുള്ള ആദ്യ ബാച്ച് വിദ്യാർത്ഥികൾ 2006 ൽ പ്രവേശനം നേടി. 2010 - 2011 വർഷങ്ങളിൽ പ്രവേശനം നേടിയ പ്രീ, പാരാ ക്ലിനിക്കൽ വിഷയങ്ങൾ ഉൾപ്പെടെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ഒന്നാം ബാച്ച് 2010 - 2011 ൽ ആരംഭിച്ചു.[6]
കാമ്പസ്
തിരുത്തുകമെഡിക്കൽ കോളജും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും 25 ഏക്കർ വിസ്തൃതിയുള്ള കാമ്പസിലാണ് ഹൈവേയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. 550 കിടക്കകളുള്ള ആശുപത്രിയാണ് കോളേജിനുള്ളത്.[7] ഫാക്കൽറ്റികൾക്കും സ്റ്റാഫുകൾക്കുമായി റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സും ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി പ്രത്യേകം പുരുഷ-വനിതാ ഹോസ്റ്റലുകളും ഈ ക്യാമ്പസിൽ ഉണ്ട്.
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ മിംസിൽ ഒരു കോവിഡ് -19 ലാബ് സ്ഥാപിക്കപ്പെട്ടു.[8][9] കൊറോണ വൈറസ് ബാധിച്ച ഗർഭിണികളിൽ നിന്ന് ആരോഗ്യമുള്ള 107 കുഞ്ഞുങ്ങളെ പ്രസവിച്ചതിന്റെ പേരിലും മിംസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.[10][11]
അവലംബം
തിരുത്തുക- ↑ "Details of MIMS". edufever.com.
- ↑ 2.0 2.1 "Maternity ward at MIMS gets drinking water unit". The Hindu. 17 Jun 2020. Retrieved 29 Oct 2020.
- ↑ "mims". collegedunia.com.
- ↑ "Medical colleges in Mandya". bangaloreeducation.com.
- ↑ "List of Medical Colleges in Mandya". medicine.careers360.com.
- ↑ "Official website of MIMSMandya". mims.com.
- ↑ M. T. Shiva Kumar (29 June 2015). "MIMS news". The Hindu.com. Retrieved 22 Sep 2020.
- ↑ M. T. Shiva Kumar (7 May 2020). "Mandya gets Covid-19 lab". The Hindu. Retrieved 29 Oct 2020.
- ↑ "Covid-19 cases in Mandya district cross 300 mark; district gets another testing lab". The Hindu. 3 Jun 2020. Retrieved 29 Oct 2020.
- ↑ Gayatri G R (7 Sep 2020). "MIMS helps 59 covid infected women deliver healthy babies". Deccan Herald. Retrieved 29 Oct 2020.
- ↑ Sharmila B. (29 Oct 2020). "ಮಂಡ್ಯ ಮಿಮ್ಸ್ ವೈದ್ಯರ ಕಾಳಜಿ: ಕೊರೊನಾ ಸೋಂಕಿತ 107 ಗರ್ಭಿಣಿಯರಿಗೆ ಯಶಸ್ವಿ ಹೆರಿಗೆ" [Mandya MIMS's doctors care: Successful delivery of 107 covid affected pregnant women]. Vijaya Karnataka (in Kannada). Retrieved 29 Oct 2020.
{{cite news}}
: CS1 maint: unrecognized language (link)