മാഡലിൻ സിമ

അമേരിക്കന്‍ ചലചിത്ര നടന്‍

മാഡലിൻ സിമ (ജനനം: സെപ്റ്റംബർ 16, 1985) ഒരു അമേരിക്കൻ സിനിമാ താരമാണ്. 1993 മുതൽ 1999 വരെയുള്ള കാലത്ത് സംപ്രേക്ഷണം ചെയ്യപ്പെട്ട ദി നാനി എന്ന സി.ബി.എസ്. ഹാസ്യപരമ്പരയിലെ ഗ്രേസ് ഷെഫീൽഡ്, ഷോടൈം കോമഡി നാടകീയ പരമ്പരയായ കാലിഫോർണിക്കേഷനിലെ (2007-2011) മിയ ലൂയിസ്, ഹീറോസ് (2009-2010) എന്ന എൻ.ബി.സി. പരമ്പരയിലെ ഗ്രെച്ചൻ ബെർഗ് എന്നീ വേഷങ്ങൾ അവർ അവതരിപ്പിച്ചു.

മാഡലിൻ സിമ
മാഡലിൻ സിമ 2008 ൽ
ജനനം (1985-09-16) സെപ്റ്റംബർ 16, 1985  (38 വയസ്സ്)
തൊഴിൽനടി
സജീവ കാലം1992–ഇതുവരെ
ബന്ധുക്കൾ

ആദ്യകാല ജീവിതം

തിരുത്തുക

കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിൽ മേരി, ഡെന്നിസ് ദമ്പതികളുടെ മകളായി മാഡലിൻ സിമ ജനിച്ചു.[1] പോളിഷ് ഭാഷയിൽ "വിൻറർ" എന്ന അർത്ഥമുള്ള അവളുടെ കുടുംബപ്പേര്, പോളിഷ് വംശജനായ അമ്മയുടെ മുത്തച്ഛനിൽ നിന്നാണ് വന്നത്.[2] സിമയ്ക്ക് വനേസ, ഇവോൺ എന്നിങ്ങനെ നടിമാരായ രണ്ട് ഇളയ സഹോദരിമാരുണ്ട്.[3]

രണ്ട് വയസ്സുള്ളപ്പോൾ ഡൗണി ഫാബ്രിക് സോഫ്‌റ്റനറിന്റെ ഒരു ടെലിവിഷൻ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് മാഡലിൻ സിമ തന്റെ കരിയർ ആരംഭിച്ചത്.[4][5] 1993-ൽ, ഒരു ബാലനടിയെന്ന നിലയിൽ, 1999 വരെയുള്ള കാലത്ത് ആറ് സീസണുകൾ നീണ്ടുനിന്ന ദ നാനി എന്ന ടെലിവിഷൻ ഷോയിൽ ഗ്രേസ് ഷെഫീൽഡ് എന്ന പ്രധാന വേഷം ചെയ്തു.[6] 2007-ൽ, ഡേവിഡ് ഡുചോവ്‌നിയ്‌ക്കൊപ്പം ഷോടൈം കോമഡി-നാടകീയ പരമ്പരയായ കാലിഫോർണിക്കേഷന്റെ ആദ്യ രണ്ട് സീസണുകളിൽ മിയ ലൂയിസ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിമ, 2011 വരെയുള്ള കാലത്ത് പരമ്പരയുടെ 3 & 4 സീസണുകളിൽ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടു.[7]

സിനിമകൾ

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1992 ദ ഹാൻറ് ദാറ്റ് റോക്സ് ദ ക്രാഡിൽ എമ്മ ബർട്ടൽ
1993 മി. നാന്നി കേറ്റ് മാസൻ
1997 'ടിൽ ദേർ വാസ് യു ഗ്വെൻ മോസ് (Age 12)
1998 ദ റോസസ് സിസ്റ്റേർസ് N/A [അവലംബം ആവശ്യമാണ്]
1998 സെക്കൻറ് ചാൻസസ് മെലിൻഡ ജഡ്ഡ്
2004 എ സിൻഡ്രെല്ല സ്റ്റോറി ബ്രയാന
2006 ലുക്കിംഗ് ഫോർ സൺഡേ തൃഷ
2008 ലെഗസി സോയ് മാർട്ടിൻ ഡയറക്ട്-ടു-വീഡിയോ ഫിലിം; പ്രെറ്റി ലിറ്റിൽ ഡെവിൾസ് എന്ന പേരിലും അറിയപ്പെടുന്നു.
2008 ഡിംപിൾസ് ഫ്രാൻസസ്
2008 സ്ടീക്ക് സ്റ്റെല്ല
2009 ദ കളക്ടർ ജിൽ ചേസ്
2010 ട്രാൻസ് ജെസിക്ക
2010 ഫസ്റ്റ് ഡേറ്റ്സ് കെല്ലി ഡയറക്ട്-ടു-വീഡിയോ ഫിലിം
2011 ദ ഫാമില ട്രീ മിറ്റ്സി സ്റ്റെയിൻബാച്ചർ
2011 എ മോൺസ്റ്റർ ഇൻ പാരീസ് മൗഡ് ശബ്ദ വേഷം (ഇംഗ്ലീഷ് ഡബ്ബ്)
2012 ബ്രേക്കിംഗ് ദ ഗേൾസ് അലക്സ് ലെയ്ട്ടൺ
2012 ക്രേസി കൈൻഡ് ഓഫ് ലവ് ആനി
2012 ക്രേസി ഐസ് റെബേക്ക
2012 ലേക്ക് എഫക്ട്സ് ലിലി
2014 #സ്റ്റക് ഹോളി
2014 ഫ്രം എ ടു ബി സമാന്ത
2015 വീപാ വേ ഫോർ നൌ ലോറൻ
2018 പെയിൻകില്ലേർസ് ക്ലോ ക്ലാർക്ക്
2019 ബോംബ്ഷെൽ എഡ്ഡീ
2021 ബ്ലിസ്സ് ഡോറിസ്
2021 ഇൻസൈറ്റ് ആബി
TBA സബ്‍സർവിയൻസ് TBA Filming
  1. "'Madeline Zima And Her Sisters Vanessa & Yvonne Zima Are All Actresses". thefamilynation.com. December 23, 2022.
  2. "Interview: Californication's Madeline Zima is 'Haute'". Fancast.com. 2008. Archived from the original on September 19, 2008.Madeline Zima: "[...] my grandfather on my mom's side was Polish. It means 'winter.'. Zima comes from that; it's my mother's maiden name."
  3. "Madeline Zima". Zima-sisters.net. Archived from the original on ജൂലൈ 24, 2011. Retrieved ഫെബ്രുവരി 14, 2007.
  4. "'Hand' Keeps 5-Year-Old's Career Rocking". Pittsburgh Post-Gazette. January 20, 1992. p. 29.
  5. "'Madeline Zima And Her Sisters Vanessa & Yvonne Zima Are All Actresses". thefamilynation.com. December 23, 2022.
  6. "'Madeline Zima And Her Sisters Vanessa & Yvonne Zima Are All Actresses". thefamilynation.com. December 23, 2022.
  7. "'Madeline Zima And Her Sisters Vanessa & Yvonne Zima Are All Actresses". thefamilynation.com. December 23, 2022.
"https://ml.wikipedia.org/w/index.php?title=മാഡലിൻ_സിമ&oldid=3940569" എന്ന താളിൽനിന്ന് ശേഖരിച്ചത്