കൊല്ലം ജില്ലയിൽ മഹാശിലയുഗ ഉൽഖനനം നടന്ന ഇടങ്ങളിലൊന്നാണ് മങ്ങാട് പ്രദേശത്തെ മാടൻകാവ്. അഷ്ടമുടിക്കായലിനു സമീപത്തെ ഈ പ്രദേശത്ത് 1992 ൽ ടി. സത്യമൂർത്തിയുടെ നേതൃത്വത്തിലാണ് ഖനനം നടന്നത്.[1] മഹാശിലായുഗ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ഇരുമ്പ് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കൊല്ലം മങ്ങാട് നിന്ന് ലഭിച്ചിട്ടുണ്ട്. പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലും സംരക്ഷണത്തിലുമാണ് ഈ ഇടം.[2]

  1. കേരള ചരിത്രത്തിലെ തിരഞ്ഞെടുത്ത പ്രമേയങ്ങൾ - ഭാഗം 4. തിരുവനന്തപുരം: കേരള വിദ്യാഭ്യാസ വകുപ്പ്. 2019. p. 12. {{cite book}}: External link in |title= (help)
  2. "കേരള നിയമസഭ ചോദ്യോത്തരങ്ങൾ" (PDF). കേരള നിയമസഭ. March 6, 2020. Retrieved October 1, 2020.
"https://ml.wikipedia.org/w/index.php?title=മാടൻകാവ്,_മങ്ങാട്&oldid=4091748" എന്ന താളിൽനിന്ന് ശേഖരിച്ചത്