മാട് / കന്നുകാലി (Cattle)

പശു പുല്ല് തിന്നുന്നു

മാടുകൾ എന്ന് വിളിക്കുന്ന ഈ വളർത്തുമൃഗങ്ങൾ പ്രധാനമായും രണ്ട് വിഭാഗത്തിലുണ്ട്.

  • 1. പശു (Cow) സ്ത്രിലിംഗവും കാള (Ox) പുരുഷ ലിംഗവും (പശുവിനെ പയ്യ് എന്നും കാളയെ മൂരി എന്നും വിളിക്കാറുണ്ട്)
  • 2. എരുമ (Buffalo) സ്ത്രിലിംഗവും പോത്ത് (Buffalo) പുരുഷ ലിംഗവും

സസ്യാഹാരം മാത്രം കഴിക്കുന്ന ഈ മൃഗങ്ങൾ വേഗത്തിൽ തീറ്റയെടുക്കുകയും വിശ്രമിക്കുമ്പോൾ അയവിറക്കുകയും ചെയ്യുന്നു. ഒന്നാമത്തെ വിഭാഗത്തിൽപ്പെടുന്ന മൃഗങ്ങൾ (പശുവും കാളയും) രണ്ടാമത്തെ വിഭാഗത്തിൽപ്പെടൂന്ന മൃഗങ്ങളേക്കാൾ (ഏരുമയും പോത്തും) കൂടുതൽ ശാന്തശീലരും അനുസരണശീലരുമാണ്. രണ്ടാമത്തെ വിഭാഗത്തിന് വലിപ്പവും കൂടുതലാണ്. കുളിപ്പിക്കുന്നതിനായി കുളങ്ങളിലും മറ്റും ഇറക്കുന്ന എരുമയും പോത്തും വെള്ളത്തിൽ കൂടുതൽ സമയം കിടയ്ക്കുന്നത് കാണാറുണ്ട്.

പശുവിനേയും എരുമയേയും പ്രധാനമായും വളർത്തുന്നത് പാൽ ഉല്പാദിപ്പിക്കുന്നതിനാണ്. എരുമയുടെ പാലിന് പശുവിന്റെ പാലിനേക്കാൾ അല്പം കട്ടി കൂടുതലാണ്.

 
മാട്ടിറച്ചി വരട്ടിയത്

ഈ മൃഗങ്ങളുടെ മാംസം ഭക്ഷത്തിന് സർവസാധാരണയായി ഉപയോഗിക്കുന്നു. മാംസത്തിനെ ഇറച്ചിയെന്നും പറയാറുണ്ട്. ഇവയുടെ മാംസത്തിനെ ഓരോ മൃഗത്തിന്റേയും പേർ ചേർത്ത് (ഉദാ: പശുയിറച്ചി / പോത്തിറച്ചി) പറയാമെങ്ങിലും പൊതുവായി മാട്ടിയിറച്ചിയെന്നാണ് (beef ബീഫ്) പറയുന്നത്.

കന്നുപൂട്ടുക

തിരുത്തുക

ആദ്യകാലങ്ങളിൽ മണ്ണ് ഉഴുതുമറിക്കുന്നതിന് മറ്റും കൃഷിക്കാർ ഇത്തരം മാടുകളെ ധാരാളമായി ഉപയോഗിച്ചിരുന്നു. അതിനാൽ കന്നുകാലികളെന്ന് സർവ്വസാധാരണയായി ഉപയോഗിക്കാറുണ്ട്. കലപ്പ കെട്ടി മണ്ണ് ഉഴുതുമറിക്കുന്നതിനെ കന്നുപൂട്ടുകയെന്നും പറയുന്നു. കാളയേയും പോത്തിനേയുമാണ് കൂടുതൽ ഉപയോഗിക്കാറെങ്ങിലും എരുമയേയും പശുവിനേയും ഉപയോഗിക്കാറുണ്ട്.

ഭാരം വലിക്കൽ

തിരുത്തുക

യന്ത്ര വാഹനങ്ങൾ കണ്ടുപിടിക്കുന്നതിന് മുൻപ് യാത്രക്കും ചരക്കും നീക്കത്തിനും കന്നുകാലികളെ ഉപയോഗിച്ചിരുന്നു. രണ്ട് കന്നുകാലികളെ കഴുത്തിലൂടെ ഒരു മരതണ്ടിൽ ബദ്ധിപ്പിച്ച്, പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് ചക്രത്തിലേക്ക് ലേക്ക് ബന്ധിപ്പിച്ച് (നുകം), അതിനുമുകളിൽ ഒരു ചട്ടകൂടുണ്ടാക്കിയാണ് വണ്ടികൾ ഉപയോഗിച്ചിരുന്നത്. അനുസരണശീലം കൂടുതൽ ഉള്ളതുകൊണ്ട് പോത്തിനേക്കാൾ കൂടുതലായി കാളകളെയാണ് വണ്ടികൾ വലിക്കാനും മറ്റും ഉപയോഗിക്കാറ്. അതിനാൽ ഇത്തരം വണ്ടികളെ [[കാളവണ്ടി|കാളവണ്ടികളെന്ന്] പൊതുവായി പറയുന്നു.

ചാണകവും മൂത്രവും എല്ലുകളും

തിരുത്തുക

ഈ മൃഗങ്ങളൂടെ അവശിഷ്ടമായ ചാണകവും മൂത്രവും കർഷകൾ ജൈവവളവും കീടനാശിനിയുണ്ടാക്കുവാനും ഉപയോഗിക്കുന്നു. എല്ലുകൾ പൊടിച്ച് വളമായി ഉപയോഗിക്കുന്നു. സിമന്റ് / ഓട് അതുപോലെയുള്ള തറകൾ പ്രചാരത്തിലാകുന്നതിന് മുൻപ് വീടുകളുടെ തറകൾ ചാണകം മെഴുകിയാണ് ഉപയോഗിച്ചിരുന്നത്. മൃതദേഹം ദഹിപ്പിക്കുന്നതിന് ചാണകം ഉണക്കി ഉണ്ടാക്കിയ കട്ടകൾ മരതടികളുടെ കൂട്ടത്തിൽ വെച്ച് ഉപയോഗിക്കാറുണ്ട്. ചന്ദനതിരികൾ ഉണ്ടാക്കുന്നതിനും മറ്റും ചാണകം ഉപയോഗിക്കുന്നു.

ചാണകം ശുദ്ധിയുടെ പര്യായമായി കണക്കാക്കിയിരുന്നതുകൊണ്ടായിരിക്കും ചാണകം തളിച്ച് ശുദ്ധിയാക്കുക എന്ന ആചാരം ഹിന്ദുമതത്തിൽ നില‌നിൽക്കുന്നത്.

തുകൽ ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്നു. കാട്ടുമൃഗങ്ങളുടെ തുകലുകൾ ലഭിക്കുന്നതിന് നിയമപരമായി തടസ്സങ്ങൾ നേരിടുന്നതുകൊണ്ട് കന്നുകാലികളുടെ തുകലുകൾക്ക് ആവശ്യക്കാർ ഏറുന്നു.

"https://ml.wikipedia.org/w/index.php?title=മാട്&oldid=3392401" എന്ന താളിൽനിന്ന് ശേഖരിച്ചത്