മാങ്ങ ചമ്മന്തി
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ ഒരു കറി വിഭവമാണ് മാങ്ങ ചമ്മന്തി. പച്ച മാങ്ങ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. കഞ്ഞിയുടെ കറിയായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. കേരളത്തിൽ മാങ്ങ ധാരാളമായി ലഭിക്കുന്നതുകൊണ്ട് വളരെ പ്രചാരത്തിലുള്ള ഒരു കറിയാണ് ഇത്. തയ്യാറാക്കി ഏതാനും മണിക്കൂറുകൾക്കകം ഇത് ഉപയോഗിക്കേണ്ടതാണ്.
Type | Chutney |
---|---|
Course | Dessert |
Place of origin | Indian |
Serving temperature | ചൂട് |
Main ingredients | Raw mango |
ആവശ്യമുള്ള സാധനങ്ങൾ
തിരുത്തുകമാങ്ങ പൂളുകളായി മുറിച്ചത്, അഞ്ചെണ്ണം പച്ചമുളക് അല്ലെങ്കിൽ ചുവന്നമുളക് , തേങ്ങ ചിരവിയത്, ചെറിയ കഷണം ഇഞ്ചി , ചുവന്നുള്ളി, ഉപ്പ്
നിർമ്മിക്കുന്ന വിധം
തിരുത്തുകതൊലികളഞ്ഞ മാങ്ങ ഉപ്പുചേർത്ത് ആദ്യം അരച്ചെടുക്കുക. അതിനുശേഷം ഇഞ്ചിയും ചുവന്നുള്ളിയും പച്ചമുളകും ചേർത്ത് അരക്കുക. അതിനുശേഷം ചിരകിയ തേങ്ങ ചേർത്ത് മയത്തിൽ അരച്ചെടുക്കുക. അരക്കുന്നതിനായി അല്പം വെള്ളം ചേർക്കാറുണ്ട്. ]