മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്

പണ്ഡിതകവി ആയിരുന്നു മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്.  സംസ്കൃതത്തിലും മലയാളത്തിലുമായി ഏറെ കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിൽ ചിലത് അപ്രകാശിതങ്ങളാണ്. ഉത്തരേന്ത്യൻ പ്രസിദ്ധീകരണങ്ങളിലാണ് മിക്ക കവിതകളും അച്ചടിച്ചു വന്നത്.

മാങ്ങോട്ടശ്ശേരി കൃഷ്ണൻ നമ്പൂതിരിപ്പാട്
Mangottasseri Krishnan Namboodiripad.jpg
ജനനം1906
1981
തൊഴിൽകവി
അറിയപ്പെടുന്നത്
  • സംസ്കൃതകവി
  • മലയാളകവി

ജീവിതരേഖതിരുത്തുക

മലപ്പുറം ജില്ലയിൽ മഞ്ചേരിക്കു സമീപം കരിക്കാട് ഗ്രാമത്തിൽ മാങ്ങോട്ടശ്ശേരി മനയിൽ (മാങ്ങോട്ട്‌രി )1906 ലാണ് കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ ജനനം. അച്ഛൻ നീലകണ്ഠൻ നമ്പൂതിരിപ്പാട്. അമ്മ സാവിത്രി അന്തർജ്ജനം. തേലപ്പുറത്ത് രാമനമ്പീശനായിരുന്നു ഗുരു.

സംസ്കൃത ഭാഷയിലും സാഹിത്യത്തിലും ഉറച്ച പാണ്ഡിത്യം . മുപ്പത് വയസ്സിനു മുമ്പു തന്നെ ഇദ്ദേഹം മികച്ച രചനകൾ നടത്തിയതായി കാണുന്നു. മകൻ മുകുന്ദൻ മാങ്ങോട്ട് രിയുടെ ശ്രമഫലമായാണ് പല രചനകളും സഹൃദയരുടെ ഇടയിൽ പരിചയമായത്.

കൃതികൾതിരുത്തുക

സംസ്കൃത രചനകൾതിരുത്തുക

ശ്രീകൃഷ്ണപഞ്ചാശിക, ശ്രീരാമപഞ്ചാശിക, ഭൃംഗ സന്ദേശം,[1] പൃഥുകാഹരണം, പൂപകഥ, പ്രേമപാശ:, ചിന്താലഹരി, ഭാവഗീതാഞ്ജലി എന്നിവയാണ് പ്രധാന സംസ്കൃത രചനകൾ. സംസ്കൃതപ്രതിഭ(ദില്ലി ), സാഗരിക(മദ്ധ്യപ്രദേശ്), ഭാരതി(ജയ്പൂർ ), ഭാരതയാണി(പൂനെ), ദിവ്യജ്യോതി( സിംല), സംസ്കൃതം(അയോധ്യ) എന്നീ പ്രസിദ്ധീകരണങ്ങളിൽ 1970 കൾ വരെ കൃഷ്ണൻ നമ്പൂതിരിപ്പാട് സ്ഥിരമായി എഴുതിയിരുന്നു.

മഹാകവി ടാഗോറിന്റെ ഗീതാഞ്ജലിയുടെ സ്വതന്ത്ര സംസ്കൃത ഭാഷ്യമാണ് ഭാവഗീതാഞ്ജലി. 1961 ൽ കൃഷ്ണൻ നമ്പൂതിരിപ്പാട് ഈ രചന പൂർത്തിയാക്കിയെങ്കിലും ഇതുവരെ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ല. ഇതിൽ അറുനൂറ്റൻപതോളം ശ്ലോകങ്ങളാണുള്ളത്.

മാതൃദത്തന്റെയും വാസുദേവ കവിയുടെയും ഭൃംഗസന്ദേശങ്ങൾക്കൊപ്പം ചേർത്തുവായിക്കാവുന്ന കൃതിയാണ് ഭൃംഗസന്ദേശം. പല സംസ്കൃത പ്രസിദ്ധീകരണങ്ങളിലും ഇതിനെപ്പറ്റി നിരൂപണം വന്നിട്ടുണ്ട്. 30-08-1959 ലെ ഹിന്ദുവിൽ പ്രൊഫ. മഹാലിംഗ ശാസ്ത്രിയാണ് നിരൂപണം എഴുതിയത്.

വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും മറ്റും പ്രശംസയേറ്റുവാങ്ങിയ കൃതിയാണ് ശ്രീകൃഷ്ണ പഞ്ചാശിക.

കൊല്ലം, മാസം, തീയ്യതി എന്നിവ ശ്ലോകത്തിലാണ് ഇദ്ദേഹം എഴുതിയിരുന്നത്. ഗ്രന്ഥാക്ഷരത്തിലാണ് പല കൈയ്യെഴുത്തു കൃതികളും . ഡോ. രാംജി ഉപാദ്ധ്യായ് (പഴയ സാഗർ യൂണിവേഴ്സിറ്റി), ഡോ.വി. രാഘവൻ (മുൻ എഡിറ്റർ, സംസ്കൃതപ്രതിഭ) തുടങ്ങിയവരുടെ പല ആവശ്യങ്ങൾക്കായുള്ള കത്തുകൾ ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾക്കിടയിൽ കാണാം. 1967 ൽ സാഗരികയിൽ "മാങ്ങോട്ടശ്ശേരി കൃഷ്ണനമ്പൂതിരിപാദ:" എന്ന ആറുപേജ് പ്രത്യേക ലേഖനം ഉണ്ട്.

മലയാളം കൃതികൾതിരുത്തുക

വാണീമണിമാലിക(2 ഭാഗങ്ങൾ), ശുകവിലാപം, രാധ, എന്നിവയാണ് പ്രധാന മലയാള കൃതികൾ. കൂടാതെ കത്തുകവിതകൾ, സമസ്യ പൂരണങ്ങൾ, മംഗളപത്രങ്ങൾ എന്നിവയും കൃഷ്ണൻ നമ്പൂതിരിപ്പാട് എഴുതിയിട്ടുണ്ട്.

കവിയുടെ കാലശേഷമാണ് എൺപതിലേറെ പദ്യങ്ങളുള്ള ശുകവിലാപം എന്ന ഖണ്ഡകാവ്യവും നൂറ്റെഴുപതോളം പദ്യങ്ങളുള്ള രാധയും മറ്റു നിരവധി രചനകളും പത്രമാസികകളിൽ അച്ചടിച്ചു വന്നത്.

1991 ജനുവരി ലക്കം പൂർണ്ണത്രയി എന്ന പ്രസിദ്ധീകരണത്തിൽ ഡോ. കെ.ജി. പൗലോസ് കൃഷ്ണൻ നമ്പൂതിരിപ്പാടിനെപ്പറ്റി എഴുതി. ലഘുസംസ്കൃതം എന്ന കെ.ജി. പൗലോസിന്റെ പുസ്തകത്തിൽ കവിയെപ്പറ്റി ഒരു പാഠമുണ്ട്.

ഡോ.കെ.ച്ച്. സുബഹ്മണ്യന്റെ ഉത്സാഹത്തിൽ 'കാവ്യാഞ്ജലി' എന്നൊരു പുസ്തകം ഇറങ്ങിയത് 2011 ലാണ്. ഇതിൽ കവിയുടെ മുപ്പതോളം രചനകളുണ്ട്.

കണ്ണൂർ യൂനിവേഴ്സിറ്റിയിൽ  കൃഷ്ണൻ നമ്പൂതിരിപ്പാടും കൃതികളും ഒരു ഡോക്റ്ററേറ്റ്  വിഷയമായി. മലയാളത്തിലെ മിക്ക പത്രങ്ങളിലും പലപ്പോഴായി ഇദ്ദേഹത്തെപ്പറ്റി ലേഖനങ്ങൾ വന്നിട്ടുണ്ട്. അയോധ്യയിലെ സംസ്കൃതകാര്യാലയത്തിൽ നിന്ന്  കവിരത്നം, സാഹിത്യരത്നം, വിദ്യാഭൂഷണം എന്നീ ബഹുമതി പത്രങ്ങൾ കൃഷ്ണൻ നമ്പൂതിരിപ്പാടിന് ലഭിച്ചു.

1981 ൽ എഴുപത്തഞ്ചാം വയസ്സിൽ അന്തരിച്ചു. ഭാര്യ ശ്രീദേവി അന്തർജനം.

അവലംബംതിരുത്തുക

  1. കൈയ്യെഴുത്തുപ്രതികൾ
  2. എഴുതിയ പുസ്തകങ്ങൾ
  3. അച്ചടിച്ചു വന്ന രചനകൾ
  1. admin (2020-06-10). "സംസ്കൃതനാടകം" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-23.

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക