മാങ്കാംകുഴി

ആലപ്പുഴ ജില്ലയിലെ ഒരു ഗ്രാമം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ മാവേലിക്കര പട്ടണത്തിന് കിഴക്ക് 10 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ചെറുഗ്രാമമാണ് മാങ്കാങ്കുഴി[1]. സർക്കാർ കൃഷി വകുപ്പിന്റെ ജില്ലാ കൃഷിത്തോട്ടം സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്. നൂറേക്കർ ഫാം എന്നാണ് ഇത് അറിയപ്പെടുന്നത്. പന്തളം- ചെങ്ങന്നൂർ-മാവേലിക്കര ബസ് റൂട്ടുകളുടെ സംഗമം കൂടിയാണ് ഈ ചെറിയ ഗ്രാമം[2]

  1. https://www.youtube.com/watch?v=9m-wWWQg64M
  2. https://www.prokerala.com/pincode/mankamkuzhy.html
"https://ml.wikipedia.org/w/index.php?title=മാങ്കാംകുഴി&oldid=3537803" എന്ന താളിൽനിന്ന് ശേഖരിച്ചത്