അമേരിക്ക 2012 ഡിസംബർ 14 ന് പാസാക്കിയ പുതിയ നിയമമാണ് മാഗ്‌നിറ്റ്‌സ്‌കി നിയമം അഥവാ മാഗ്‌നിറ്റ്‌സ്‌കി ബിൽ. മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന റഷ്യൻ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽ പെടുത്താനുള്ളതാണ് മാഗ്‌നിറ്റ്‌സ്‌കി നിയമം[1]. റഷ്യയിൽ നികുതി ഉദ്യോഗസ്ഥരുടെ അഴിമതിക്കെതിരെ പ്രവർത്തിച്ച അഭിഭാഷകൻ സെർജി മാഗ്‌നിറ്റ്സ്‌കി കസ്റ്റഡിയിൽ വെച്ചു കൊല്ലപ്പെട്ടിരുന്നു. ഇതിനു കാരണക്കാരെന്നു കരുതുന്ന ഉദ്യോഗസ്ഥരെല്ലാം രക്ഷപ്പെട്ടു. ഇതേത്തുടർന്നാണ് അത്തരം ഉദ്യോഗസ്ഥർക്കു വിലക്കേർപ്പെടുത്തിക്കൊണ്ട് അമേരിക്ക നിയമം കൊണ്ടുവന്നത്. അമേരിക്ക കൊണ്ടുവന്ന മാഗ്‌നിറ്റ്‌സ്‌കി നിയമം തങ്ങളെ അവഹേളിക്കുന്നതിനുള്ളതാണെന്നാണ് റഷ്യ കരുതുന്നത്.[2]

റഷ്യയുടെ പ്രതികരണം

തിരുത്തുക

റഷ്യയിൽനിന്നുള്ള കുട്ടികളെ അമേരിക്കക്കാർ ദത്തെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിൽ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ ഒപ്പുവെച്ചു. ദിമാ യാക്കോവ്‌ലേവ് ബിൽ[3] പാസ്സാക്കുന്നതിന്റെ മുന്നോടിയായാണ് ഈ നടപടി. അമേരിക്കയിൽ നിന്ന് സാമ്പത്തികസഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്കും വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. റഷ്യക്കാരുടെ അവകാശങ്ങൾ ലംഘിക്കുന്ന അമേരിക്കക്കാരുടെ വിസ റദ്ദാക്കാനും സ്വത്തുക്കൾ മരവിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

  1. http://thomas.loc.gov/cgi-bin/query/z?c112:S.+1039[പ്രവർത്തിക്കാത്ത കണ്ണി]:
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-29. Retrieved 2012-12-29.
  3. http://rt.com/politics/official-word/dima-yakovlev-law-full-995/

പുറം കണ്ണികൾ

തിരുത്തുക