മാഗെൻ ഡേവിഡ് സിനഗോഗ്
മുംബൈ നഗരത്തിൽ ബൈക്കുള എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു ജൂതപ്പള്ളിയാണ് മാഗെൻ ഡേവിഡ് സിനഗോഗ്. ഇന്ത്യയിലെ ഏറ്റവും വലിയ സിനഗോഗ് ആണിത്[2].
Magen David Synagogue | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | 340, Sir J. J. Road Byculla, Mumbai India |
മതവിഭാഗം | Orthodox Judaism |
ആചാരക്രമം | Sephardi |
രാജ്യം | ഇന്ത്യ |
പ്രവർത്തന സ്ഥിതി | Active |
നേതൃത്വം | Mr. Solomon Sopher |
വെബ്സൈറ്റ് | http://www.jacobsassoon.com/synagogues/magen-david-synagogue |
വാസ്തുവിദ്യാ വിവരങ്ങൾ | |
വാസ്തുവിദ്യാ തരം | Synagogue |
വാസ്‌തുവിദ്യാ മാതൃക | Victorian [1] |
പൂർത്തിയാക്കിയ വർഷം | 1864 |
Specifications | |
മുഖവാരത്തിന്റെ ദിശ | West |
ശേഷി | Over 200 |
മിനാരം | 1 Clock Tower |
നിർമ്മാണസാമഗ്രി | Concrete, Steel, Glass |
ചരിത്രം
തിരുത്തുക1864 ൽ ഡേവിഡ് സസ്സൂൺ എന്ന വ്യാപാരിയാണ് ഈ സിനഗോഗ് നിർമ്മിച്ചത്. ബാഗ്ദാദ് ഗവർണറായ ദാവൂദ് പാഷയുടെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലെത്തിയ ബാഗ്ദാദി ജൂതസമുദായത്തിന്റെ ആരാധനാലയമായി വിക്ടോറിയൻ മാതൃകയിൽ ഇത് നിർമ്മിക്കപ്പെട്ടു. അക്കാലത്ത് മുംബൈയിലെ ഏറ്റവും മെച്ചപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു ഇത്[3]. പിൽക്കാലത്ത് ബൈക്കുള പ്രദേശത്തെ യഹൂദസമൂഹം വളരുകയും എല്ലാ ഭക്തജനങ്ങൾക്കും ആരാധനക്കായി ഈ സിനഗോഗ് പോരാതെ വരികയും ചെയ്തതോടെ 1910-ൽ, ഡേവിഡ് സസ്സൂണിന്റെ പൗത്രനായ ജേക്കബ് സസ്സൂണിന്റെ സഹായത്തോടെ ഈ സിനഗോഗ് വിപുലപ്പെടുത്തി. 2011-ൽ 150-ആം വാർഷികത്തോടനുബന്ധിച്ച് കെട്ടിടം നവീകരിച്ചു.
സ്കൂളുകൾ
തിരുത്തുകസിനഗോഗിനോട് ചേർന്ന് രണ്ട് സ്കൂളുകളും പ്രവർത്തിക്കുന്നു. ഇവ ജൂതസമൂഹത്തിനായി തുടങ്ങിയവയാണെങ്കിലും പ്രദേശത്തെ ജൂതരുടെ എണ്ണം കുറഞ്ഞതോടെ മറ്റു സമുദായങ്ങളിലുള്ള കുട്ടികളെയും പ്രവേശിപ്പിച്ചു തുടങ്ങി. ഇന്ന് ഈ സ്കൂളുകളിൽ 98 ശതമാനവും പരിസരത്തെ മുസ്ലിം വിദ്യാർത്ഥികളാണ്.
ഇതുകൂടാതെ ഒരു ഡിസ്പെൻസറിയും ഒരു ജൂതശ്മശാനവും ഇവിടെയുണ്ട്.
അവലംബം
തിരുത്തുക- ↑ Manasseh, Rachel. "The Baghdadi Synagogues in Bombay and Poona". shalom2.20m.com. Retrieved 10 October 2018.
- ↑ https://www.dnaindia.com/mumbai/report-restored-mumbai-synagogue-celebrates-150-years-of-peace-1628300
- ↑ http://www.shalom2.20m.com/poona.htm