മാക്സ് വെർതൈമർ
മാക്സ് വെർതൈമർ (1880 ഏപ്രിൽ 15-1943 ഒക്ടോബർ 12) കുർട്ട് കോഫ്ക, വുൾഫ്ഗാങ് കോഹ്ലർ എന്നിവർക്കൊപ്പം ഗെസ്റ്റാൾട്ട് സൈക്കോളജി മൂന്ന് സ്ഥാപകരിൽ ഒരാളായിരുന്നു. 'പ്രോഡക്റ്റീവ്എ തിങ്കിംഗ്' എന്ന പുസ്തകത്തിനും ഗെസ്റ്റാൾട്ട് സൈക്കോളജിയിലെ തന്റെ പ്രവർത്തനത്തിന്റെ ഭാഗമായി ഫൈ പ്രതിഭാസം വിഭാവനം ചെയ്തതിനും അദ്ദേഹം അറിയപ്പെടുന്നു.
മാക്സ് വെർതൈമർ | |
---|---|
ജനനം | April 15, 1880 |
മരണം | October 12, 1943 | (aged 63)
ദേശീയത | ഓസ്ട്രിയ- ഹംഗറി |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് പ്രാഗ് |
ശാസ്ത്രീയ ജീവിതം | |
ഡോക്ടർ ബിരുദ ഉപദേശകൻ | ഓസ്വാൾഡ് കപ്പെ |
ഡോക്ടറൽ വിദ്യാർത്ഥികൾ | റൂഡോൾഫ് അർനെയിം, എറീക ഫ്രോം, കുർട്ട് ലേവിൻ |
വെർതൈമറിന് മനഃശാസ്ത്രത്തിൽ താൽപ്പര്യമുണ്ടാവുകയും ബെർലിൻ സർവകലാശാല കാൾ സ്റ്റംപ്ഫിന്റെ കീഴിൽ പഠിക്കുകയും ചെയ്തു.[1] 1904 ൽ വുർസ്ബർഗ് സർവകലാശാല ഓസ്വാൾഡ് കോൾപെ കീഴിൽ പിഎച്ച്ഡി നേടിയ വെർതൈമർ ഫ്രാങ്ക്ഫർട്ട് സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിൽ ബൌദ്ധിക ജീവിതം ആരംഭിച്ചു.[1] കുറച്ചുകാലം അദ്ദേഹം ബെർലിൻ സൈക്കോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നതിനായി ഫ്രാങ്ക്ഫർട്ട് വിട്ടുവെങ്കിലും 1929ൽ വീണ്ടും പ്രൊഫസറായി തിരിച്ചെത്തി. വെർതൈമർ ഒടുവിൽ ന്യൂയോർക്കിലെ ദി ന്യൂ സ്കൂളിന്റെ ഫാക്കൽറ്റിയിൽ ചേർന്നു, മരണം വരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.