മാക്സ് കാസ്സിഡി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബ്രിട്ടീഷ് ഗ്രന്ഥകർത്താവായ പോൾ ആഡം രചിച്ച “മാക്സ് കാസ്സിഡി” ടീനേജ് നോവൽ പരമ്പരയിലെ കേന്ദ്ര കഥാപാത്രമാണ് മാക്സ് കാസ്സിഡി. പ്രധാനമായി ടീനേജ് വായനക്കാരെ ലക്ഷ്യമാക്കിയാണ് ഈ നോവൽ രചിക്കപ്പെട്ടത്. പതിനാലു വയസുകാരനായ സ്കൂൾ വിദ്യാർത്ഥി മാക്സ് ലണ്ടനിൽ തൻറെ രക്ഷാകർത്താവായ കോൺസ്യൂലയോടൊപ്പം താമസിച്ചു വരുന്നു. എന്നാൽ രാത്രിയിൽ അവന് അമാനുഷികമായ ചില കഴിവുകൾ കാട്ടുന്ന ഒരു വീരനായകനായി മാറുന്നു. ആപത്തുകളിൽനിന്ന് അസാധാരണമായി രക്ഷപെടാനും ആളുകളെ രക്ഷപെടുത്തുവാനുമുള്ള കഴിവുകൾ അവൻ സമർത്ഥമായി ഉപയോഗിക്കുന്നു. പൂട്ടുകൾ പൊളിക്കുക, വിലങ്ങിൽനിന്നും ചങ്ങലകളിൽനിന്നും പെട്ടികളിൽനിന്നുമൊക്കെ രക്ഷപെടുക എന്നതൊക്കെ മാക്സിൻറെ കഴിവുകളിൽ ചിലതാണ്. അതുപോലെ 3 മിനിട്ടുവരെ ശ്വാസം പിടിച്ചു നിർത്തുവാനുള്ള കഴിവും ഉണ്ട്. യഥാർത്ഥ ജീവിതത്തിലെ പല ആപത്തുകളിൽനിന്നും ഈ കഴിവുകളുപയോഗിച്ച് അവൻ രക്ഷപെടുന്നുണ്ട്. മാക്സിന്റെ പിതാവിനെ രണ്ടു വർഷങ്ങൾക്കുമുമ്പ് മദ്ധ്യ അമേരിക്കയിൽ വച്ചു കാണാതായിരുന്നു. മാക്സിന്റെ മാതാവ് ഹെലൻ, അലക്സാണ്ടർ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട് 20 വർഷത്തേയ്ക്കു ജയിൽ ശിക്ഷ വിധിക്കപ്പെട്ടിരിക്കുകയായിരുന്നു. തന്റെ പിതാവാ ജീവിച്ചിരുപ്പുണ്ടെന്നു വിശ്വാസിച്ച മാക്സ് പിതാവിനെ അന്വഷിച്ചു പുറപ്പെടുവാനും മാതാവിനെ ജയിലിൽ നിന്നു മോചിതയാക്കുവാനും തീരുമാനിക്കുന്നു.
ഈ പരമ്പരിയിലെ ആദ്യ പുസ്തകമായ “എസ്കേപ്പ് ഫ്രം ഷാഡോ ഐലൻറ്” റാൻഡം ഹൌസ് ചിൽഡ്രൺസ് ബുക്സ് 2009 ജൂലൈ മാസത്തിൽ യു.കെ.യിൽ പ്രസിദ്ധീകരിച്ചിരുന്നു. കുട്ടികളുടെ പുസ്തകങ്ങളുടെ 5 അവാർഡുകൾക്കുള്ള ആദ്യ പട്ടികയിൽ സ്ഥാനം പിടിച്ചിരുന്നു. 2010 ൽ ഈ പുസ്തകത്തിന് സാൽഫോർഡ് ചിൽഡ്രൺസ് ബുക്ക് അവാർഡ് ലഭിക്കുകയുണ്ടായി. ഇത് അമേരിക്കൻ ഐക്യനാടുകളിൽ വാൽഡൻ പോണ്ട് പ്രസിന്റെ പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. ഈ പരമ്പരയിലെ രണ്ടാമത്തെ പുസ്തകം, “ജാസ് ഓഫ് ഡെത്ത്” 2011 ആഗസ്റ്റ് മാസത്തിൽ പുറത്തിറങ്ങി. മൂന്നാത്തെ പുസ്തകമായ “ഡെഡ്മാൻസ് ബേ” 2012 ജനുവരിയിലും പുറത്തിറങ്ങി