മാക്ടൻ
ഫിലിപ്പൈൻസിൽ സ്ഥിതി ചെയ്യുന്ന ജനസാന്ദ്രത കൂടിയ ഒരു ദ്വീപ് ആണ് മാക്ടൻ . ഇത് സെബു പ്രവിശ്യയിലാണ് ഉള്ളത് . ഈ ദ്വീപിനെ ലാപു-ലാപു നഗരം , കോർഡോവ മുനിസിപ്പാലിറ്റി എന്നിങ്ങനെ രണ്ടായി വിഭജിച്ചിരിക്കുന്നു. ഈ ദ്വീപിനെ സെബു ദ്വീപുമായി ബന്ധിപ്പിക്കുന്ന രണ്ടു പാലങ്ങൾ ഉണ്ട്. അവ മാർസെലോ ഫെർനാൻ പാലം,മാക്ടൻ-മാൻടോയ് പാലം എന്നിങ്ങനെ അറിയപ്പെടുന്നു. 65 ചതുരശ്ര കിലോമീറ്റർ വിസ്താരമുള്ള ഈ ദ്വീപിൽ ഏകദേശം 430,000 പേർ അധിവസിക്കുന്നു. [1] ഈ ദ്വീപിൽ മാക്ടൻ-സെബു അന്തർദേശീയ വിമാനത്താവളം സ്ഥിതി ചെയ്യുന്നു.
Geography | |
---|---|
Location | സെബു പ്രവിശ്യ, Philippines |
Administration | |
Philippines | |
Demographics | |
Population | 430000 |
Pop. density | 6,615 /km2 (17,133 /sq mi) |
ചരിത്രം
തിരുത്തുകപതിനാറാം നൂറ്റാണ്ടിൽ സ്പെയിൻ കോളനി ആക്കുന്നതിനും മുൻപേ തന്നെ ഈ ദ്വീപിൽ സജീവമായ ജനവാസം ഉണ്ടായിരുന്നു. പോർച്ചുഗീസ് നാവികനായ മഗല്ലൻ 1521 ൽ ഇവിടെ എത്തി. അദ്ദേഹം ഇവിടെ വച്ച് തദ്ദേശീയരായിട്ട് ഉണ്ടായ ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടു.
1730 ഓടെ കാത്തലിക് അഗസ്റ്റിനിയൻ സന്യാസ സഭ ഇവിടെ ഒപോൺ എന്ന പേരിൽ നഗരം ഉണ്ടാക്കി. അതാണ് പിന്നീട് ലാപു-ലാപു എന്ന് അറിയപ്പെട്ടത്.
സാമ്പത്തികം
തിരുത്തുകവിമാനത്താവളത്തിനു പുറമേ ഈ ദ്വീപിൽ അനേകം വ്യവസായ ശാലകളും ഉണ്ട്. ഫിലിപ്പീൻസ് ലെ മികച്ച വ്യവസായ സ്ഥാപനങ്ങളിൽ പലതും ഈ ദ്വീപിലാണ്. മാക്ടൻ എക്സ്പോർട്ട് പ്രോസസ്സിംഗ് സോൺ (MEPZ) എന്ന നികുതി രഹിത മേഖലയിൽ മുപ്പത്തി അഞ്ചോളം വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്. അവയിൽ പകുതിയും ജാപ്പനീസ് ഉടമസ്ഥതയിലുള്ളതാന്. ഈ മേഖല 1979 ലാണ് ആരംഭിച്ചത്.
വിനോദ സഞ്ചാരം
തിരുത്തുകസെബു പ്രവിശ്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം. ഇത് ഒരു പവിഴദ്വീപ് ആണ്. ഇവിടെ ഡൈവിങ്,സ്നോർക്കെലിംഗ്,ഐലൻഡ് ഹോപ്പിംഗ്,ജെറ്റ് സ്കീയിംഗ്,ഉല്ലാസ കപ്പൽയാത്രകൾ തുടങ്ങിയവയ്ക്ക് ഉള്ള സൗകര്യം ഉണ്ട്. ഇവിടെ ഉള്ള പ്രധാന ആകർഷണം ആണ് മാക്ടൻ ഐലൻഡ് അക്വേറിയം
ചിത്രശാല
തിരുത്തുക-
A crab in a sea anemone in Mactan
-
Mactan beach
-
An Arothron stellatus in Mactan
-
A Cephea jellyfish at Mactan