ഒരു ഇറാഖി നോവലിസ്റ്റാണ്‌ മഹ്‌മൂദ് സ‌ഈദ്(ജനനം: 1938 ). സദ്ദാം ഹുസൈന്റെ ഭരണകാലത്ത് ആറു തവണ ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്.

ജീവിതരേഖ

തിരുത്തുക

1938-ൽ ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂളിൽ ജനനം. ഇറാഖിൽ പുസ്തകരചനയോടൊപ്പം ഒരദ്ധ്യാപകനായും ജോലി ചെയ്തിരുന്നു. ഇറാഖിൽ വെച്ച് നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ചതിനു ശേഷം 1985-ൽ പാസ്പോർട്ട് സ്വന്തമാക്കി ബാഗ്ദാദ് വിമാനത്താവളത്തിലെ ഒരുദ്യോഗസ്ഥന്‌ കൈക്കൂലി നൽകി സ‌ഈദ് യു.എ.ഇ യിലേക്ക് കടന്നു.യു.എ.ഇയിലും അദ്ധ്യാപകവൃത്തി തുടർന്നു. 1999 മുതൽ അമേരിക്കയിൽ രാഷ്ട്രീയ അഭയാർത്ഥിയായി കഴിയുന്നു

തന്റെ സാഹിത്യജീവിതത്തിനിടയിൽ 40 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. അവയിൽ എട്ടു നോവലുകൾ, നൂറിലധികം ചെറുകഥകൾ, നിരവധി പ്രബന്ധങ്ങൾ, രാഷ്ട്രീയ ലേഖനങ്ങൾ എന്നിവയുൾപ്പെടുന്നു .സദ്ദാം സിറ്റി,ട്രെയിൻ, കയ്പ്പൻ പ്രഭാതം എന്നിവയാണ്‌ ശ്രദ്ധേയമായ രചനകൾ.

രാവണൻ കോട്ടയിൽ ഇറാഖികൾ അവയവങ്ങൾ വിറ്റ് ജീവിക്കുന്നു -മഹ്‌മൂദ് സ‌ഈദ്/വി. മുസഫർ അഹമ്മദ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്. 2009 ജുലൈ 12

"https://ml.wikipedia.org/w/index.php?title=മഹ്‌മൂദ്_സ‌ഈദ്&oldid=4100501" എന്ന താളിൽനിന്ന് ശേഖരിച്ചത്