മലയാളിയായ യുവ സാമൂഹ്യശാസ്ത്രജ്ഞനും ചരിത്രപണ്ഡിതനുമാണ് മഹ്മൂദ് കൂരിയ.[1] സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗ് സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായി ജോലി ചെയ്യുന്ന മഹ്മൂദ് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണക്കടുത്തുള്ള പനങ്ങാങ്ങര സ്വദേശിയാണ്. ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ, ആഗോള നിയമ ചരിത്രം, ആഫ്രോ-ഏഷ്യൻ ബന്ധങ്ങൾ, ഇസ്‌ലാമിന്റെ ധൈഷണിക ചരിത്രം എന്നിവയാണ് അദ്ദേഹത്തിൻറെ പഠന മേഖലകൾ.[2] 2024 ലെ ഇൻഫോസിസ് പ്രൈസ് കരസ്ഥമാക്കിയ അദ്ദേഹം [3] നേരത്തെ ഡച്ച് സർക്കാരിന്റെ രണ്ടുകോടിരൂപയുടെ നാഷണൽ റിസർച്ച് ഫെലോഷിപ്പിനും അർഹനായിരുന്നു. ആന, കുതിര, കഴുത തുടങ്ങിയ മൃഗങ്ങൾ മലബാർ കലാപകാലത്ത് വഹിച്ച പങ്കിനെക്കുറിച്ചുള്ള മഹ്മൂദിന്റെ പഠനങ്ങൾ ശ്രദ്ധേയമാണ്.[4]

ജീവിതരേഖ

തിരുത്തുക

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ പനങ്ങാങ്ങര പരേതനായ കൂരിയാടത്തൊടി കുഞ്ഞിമൊയ്‌തീൻ മുസല്യാരുടെയും മാമ്പ്രത്തൊടി മൈമൂനയുടെയും മകനായി 1988 മാർച്ച് 18 ന് മഹ്മൂദ് കൂരിയ ജനിച്ചു. ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പഠനത്തിനുശേഷം ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലാണ് പിജിയും എംഫിലും പൂർത്തിയാക്കിയത്. ഡൽഹിയിലെ അശോക സർവകലാശാല, ലീഡൻ സർവകലാശാല, ബെർഗൻ സർവകലാശാല, ജക്കാർത്ത നാഷണൽ ഇസ്‌ലാമിക് സർവകലാശാല എന്നിവിടങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. നെതർലൻഡ്‌സിലെ ലീഡൻ സർവകലാശാലയിൽനിന്നാണ് പിഎച്ച്ഡി നേടിയത്.

"https://ml.wikipedia.org/w/index.php?title=മഹ്മൂദ്_കൂരിയ&oldid=4136841" എന്ന താളിൽനിന്ന് ശേഖരിച്ചത്