മഹേന്ദ്രപള്ളി തിരുമേനി അഴഗർ ക്ഷേത്രം

ഇന്ത്യയിലെ ഒരു സംസ്ഥാനമായ തമിഴ്‌നാട്ടിലെ മയിലാടുതുറൈ ജില്ലയിലെ മഹേന്ദ്രപള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഹിന്ദു ക്ഷേത്രമാണ് മഹേന്ദ്രപള്ളി തിരുമേനി അഴഗർ ക്ഷേത്രം(മകേന്ദ്രപ്പള്ളി തിരുമേനിയഴകർ ക്ഷേത്രം) .[1] തിരുമേനി അഴഗർ എന്നുവിളിക്കുന്ന ശിവനാണ് പ്രതിഷ്ഠ. പാർവ്വതി വടിവാംബിഗൈ എന്നാണ് അറിയപ്പെടുന്നത്.

പ്രാധാന്യം

തിരുത്തുക

തമിഴ് ശൈവനായ നായനാർ തിരുജ്ഞാനസംബന്ധാർ രചിച്ച തേവാരം കവിതകളിൽ പ്രകീർത്തിക്കപ്പെട്ട 275 പാടൽപെട്ര സ്ഥലങ്ങളിലെ - ശിവ സ്ഥലങ്ങളിൽ ഒന്നാണിത്. മഹേന്ദ്രൻ ഇവിടെ ശിവനെ ആരാധിച്ചിരുന്നുവെന്നും അതിനാൽ ഈ സ്ഥലം മഹേന്ദ്രപള്ളി എന്നറിയപ്പെടാൻ തുടങ്ങിയെന്നും വിശ്വസിക്കപ്പെടുന്നു.[2]കാവേരി നദിയുടെ വടക്കൻ തീരത്ത് നിർമ്മിച്ച ക്ഷേത്രങ്ങളിലൊന്നായാണ് ഈ ക്ഷേത്രം കണക്കാക്കപ്പെടുന്നത്.[3]കൊല്ലിടം നദിയുടെ തെക്കേ കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

സാഹിത്യ പരാമർശം

തിരുത്തുക

തിരുജ്ഞാനസംബന്ധർ പ്രതിഷ്ഠയുടെ സവിശേഷതകൾ വിവരിക്കുന്നത്:

  1. Sri Tirumeni Azhagar temple, Dinamalar
  2. Ayyar, P. V. Jagadisa (1993). South Indian Shrines: Illustrated (2nd ed.). New Delhi: Asian Educational Service. p. 244. ISBN 81-206-0151-3.
  3. Ka. Vi., Kannan (2019). River cauvery the most battl(r)ed. Notion Press. p. 40. ISBN 9781684666041.