റാണാ പ്രതാപ് സിംഗ്

മേവാറിലെ രജപുത്ര രാജാവ്
(മഹാറാണാ പ്രതാപ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന ഇന്ത്യയിലെ മേവാർ രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു മഹാരാജാ റാണാ പ്രതാപ് സിംഗ്.മാത്രം ] യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും അക്ബറിനു അദ്ദേഹ രജപുത്ര രാജാക്കന്മാർ അത് മാത്രം മഹാരാജാവായിരുന്ന പ്രതാപ് സിംഗ് മാത്രം അക്ബറിനോട് തോൽവി സമ്മതിക്കാതെ അകബറിനോട് എതിർത്ത് വിജയിച്ചു നിന്നു[1]. വളരെ വർഷങ്ങൾക്കു ശേഷം അക്ബറിന്റെ പുത്രനായ സലിം എന്ന ജഹാംഗീറുമായി യുദ്ധം ചെയ്ത് വിജയിക്കുകയുംചെയ്ത രജപുത്രരാജാക്കന്മാരിൽ പ്രധാനിയായിരുന്നു. മുഗളർക്ക് മുൻപിൽ തോൽവിയറിയാത്ത ചരിത്ര പ്രസിദ്ധനായിരുന്ന റാണാ പ്രതാപ് സിംഗിന്റെ കുതിരയുടെ പേരായിരുന്നു ചേതക്.[2]

റാണാ പ്രതാപ് സിംഗ്
മഹാരാജാ മേവാർ
ഭരണകാലം1568–1597
മുൻ‌ഗാമിമഹാരാജാ ഉദയ് സിംഗ് II
പിൻ‌ഗാമിമഹാരാജാ അമർ സിംഗ്
രാജവംശംമേവാർ സാമ്രാജ്യം
പിതാവ്മഹാരാജാ ഉദയ് സിംഗ് II
മാതാവ്മഹാറാണി ജവന്ദബായ്

ജനനവും ബാല്യവും

തിരുത്തുക

മേവാറിന്റെ രാജാവായ ഉദയ സിംഗ് രണ്ടാമന്റെ നാലു ആൺ മക്കളിൽ മൂത്ത പുത്രനായി 1540 മേയ് മാസം 09-നു[3] രാജസ്ഥാനിലെ പാലിയിൽ ജനിച്ചു. മാതാവ് : മഹാറാണി ജവന്ദബായ്, അദ്ദേഹത്തിന്റെ അനുജനായിരുന്നു ശക്ത സിംഗ്.

മാതാവിന്റെ മരണം

തിരുത്തുക

ഉദയസിംഹന്റെ മഹാറാണിയായിരുന്നു മേവാർ ഭരിച്ചിരുന്ന അന്നത്തെ ഭരണാധികാരി. ഭർത്താവിന്റെ മരണശേഷം മകനായ പ്രതാപസിംഹൻ പ്രായപൂർത്തിയാകുന്നതുവരെ (അവരുടെ മരണം വരെ) മേവാറിലേ റാണിയായി അവർതുടർന്നു. തന്റെ ചെറുപ്പത്തിൽ അനുജനായ ശക്തനുമായുണ്ടായ ആയുധവിദ്യയിൽ അനുജന്റെ ശ്രദ്ധയില്ലാത്ത ആയുധപ്രഹരത്തിൽ മഹാറാണി ജവന്ദബായ് മരിക്കുകയും അനുജനെ പ്രതാപ് സിംഗ് നാടുകടത്തുകയും ചെയ്തു.

അക്ബറിന്റെ ആക്രമണം

തിരുത്തുക

ഹുമയൂണിനു ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച് തന്റെ അധീനതയിലാക്കിമാറ്റി. മേവാർ ചക്രവർത്തി പ്രതാപസിംഹനെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, എന്നല്ല പലപ്പോഴും തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാന സമ്പന്ന രാജ്യങ്ങളായിരുന്ന ജയ് പൂർ, ഉദയപൂർ, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മർ പോലും അക്ബറിനു മുൻപിൽ അടിയറവു പറയുകയും കപ്പം കൊടുത്ത് സാമന്തന്മാരായി മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു വെള്ളിനക്ഷത്രം പോലെ റാണാ പ്രതാപസിംഹൻ തിളങ്ങിനിന്നു. രജപുത്രരുടെ കൂട്ടത്തിൽ ഒരേ ഒരാൾ അക്ബർ തോൽപ്പിക്കാതെ നിൽക്കുന്നതിൽ ഈ സാമന്തന്മാർ രഹസ്യമായി അഭിമാനം കൊണ്ടു. പലപ്പോഴും ഇത് നല്ല പോലെ മനസ്സിലാക്കിയിരുന്ന അക്ബർ മേവാർ കീഴടക്കാതെ രാജ്യം തന്റെ കീഴിൽ കൊണ്ടു വരുവാൻ സാദ്ധ്യമല്ലെന്ന് കരുതി സർവ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് തിരുമാനിച്ചു.

മാൻഷിംഗ്

തിരുത്തുക

മാൻസിംഗിൻ്റെ പരാജയം

ൽദ്ഘട്ടി യുദ്ധത്തിൽ മഹാറാണാ പ്രതാപിനെ നേരിടാൻ അക്ബർ തൻ്റെ കമാൻഡറായി മാൻസിംഗിനെ അയച്ചു. രജപുത്രരെ രജപുത്രർക്കെതിരെ പോരാടാൻ അക്ബർ ആഗ്രഹിച്ചു, അക്ബർ തന്നെ പ്രതാപിനെ ഭയപ്പെട്ടു. അതുകൊണ്ടാണ് അക്ബർ പ്രതാപനുമായി നേരിട്ട് യുദ്ധം ചെയ്തിട്ടില്ല. അക്ബർ 80,000 പേരടങ്ങുന്ന സായുധ സൈന്യത്തെ മാൻസിംഗിലേക്ക് അയച്ചു മഹാറാണാ പ്രതാപിൻ്റെ സൈന്യത്തിൽ 15000 സൈനികരുണ്ടായിരുന്നു. മാൻസിങ് ആനപ്പുറത്തും പ്രതാപ് ചേതകിലും കയറിയിരുന്നു.


അതുവരെ എതിർ ചേരിയിലായി മുഗളർക്കൊപ്പം നിന്ന് യുദ്ധം ചെയ്ത പ്രതാപ് സിംഗിന്റെ അനുജനായ ശക്തസിംഗ് ജ്യേഷ്ഠന്റെ ധീരമായ പോരാട്ടത്തിൽ ചേട്ടനോടുള്ള ആരാധന കൂടുകയും അദ്ദേഹത്തിനെ സഹായിച്ചു. ശക്തൻ പ്രതാപനോട് ക്ഷമ ചോദിക്കുകയും അദ്ദേഹത്തിന്റെ മഹത്ത്വമറിയാതെ ചെറുപ്പത്തിന്റെ ചെയ്ത വിവരക്കേടിൽ ദുഖിക്കുകയും ചെയ്തു. പക്ഷേ ഇതിനോടകം മേവാർ മുഗളർ പിറ്റിച്ചെടുത്തിരുന്നു. വീണ്ടുമുണ്ടായ യുദ്ധത്തിൽ മുഗളരെ തോൽപ്പിക്കുകയും മേവാറും, കൂട്ടത്തിൽ പല രജപുത്രരാജ്യങ്ങളും റാണാ പ്രതാപ് സിംഗ് തന്റെ രാജ്യത്തോട് ചേർത്ത് രാജ്യം കൂടുതൽ സമ്പന്നമാക്കി.

ചേതക് എന്ന കുതിര

തിരുത്തുക
 
ഹൽദിഘട്ട് യുദ്ധത്തിൽ ചേതകിനു മുകളിലേറി യുദ്ധം ചെയ്യുന്ന റാണാ പ്രതാപ് സിംഗ് - ഉദയ് പൂർ കൊട്ടാരത്തിനു മുൻപിലെ പ്രതിമ

പൃഥ്വിരാജ്

തിരുത്തുക

മുഗൾ രാജാവായിരുന്ന അക്ബറിന്റെ സദസ്സിലേ പ്രധാന ഒരംഗമായിരുന്നു പൃഥ്വിരാജ്. മുഗളരുടെ ആസ്ഥാന കവിയായിരുന്ന അദ്ദേഹം. അദ്ദേഹത്തിന്റെ പത്നി ജോശി; ഒരിക്കൽ ജോശി അക്ബറിന്റെ കൊട്ടാരത്തിൽ കറങ്ങി നടക്കുമ്പോൾ രാജാവിന്റെ കണ്ണിൽ പെടുകയും സുന്ദരിയായ ജോശിയെ ആഗ്രഹിച്ചിരുന്ന അക്ബർ ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തേ അമ്പരപ്പിച്ചു കൊണ്ട് ഈ രജപുത്രസ്ത്രി തന്റെ മടിയിൽ സൂക്ഷിച്ചിരുന്ന കഠാര എടുത്ത് സ്വന്തം മാറിൽ കുത്തിയിറക്കി ആത്മഹത്യ ചെയ്തു. തന്റെ പത്നിയുടെ മരണകാരണം അക്ബർ ആണന്നു മനസ്സിലാക്കിയ പൃഥ്വിരാജിനു അക്ബറോട് കൂടുതൽ പക തോന്നുകയും ചെയ്തു.

ഇതിനുശേഷം അദ്ദേഹം അക്ബറിനെതിരായി കത്തുകളും (ലേഖനങ്ങൾ), കവിതകളും എഴുതി അക്ബറിന്റെ സാമന്തരാജ്യങ്ങളിൽ പ്രചരിപ്പിച്ചു. കൂടാതെ റാണാ പ്രതാപ് സിംഗിനെ പ്രശംസിച്ച് നിരവധി കവിതകൾ എഴുതി അദ്ദേഹം റാണായോടുള്ള സൗഹൃദം അറിയിച്ചു. മുഗൾ രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ വിമർശനവും പൃഥ്വിരാജിനു പറ്റിയ ദുരന്തകഥയും പ്രചരിപ്പിക്കുക വഴി നിരവധി രാജ്യങ്ങൾ റാണായെ ബഹുമാനിക്കുകയും സഹായിക്കുകയും ചെയ്തു.

  1. ഉദയപൂർ രാജാക്കന്മാർ
  2. "മഹാറാണാ പ്രതാപ് സിംഗ് -- മേവാർ". Archived from the original on 2011-08-17. Retrieved 2011-08-10.
  3. "മഹാറാണാ പ്രതാപ് സിംഗ് -- മേവാർ". Archived from the original on 2011-08-17. Retrieved 2011-08-10.
"https://ml.wikipedia.org/w/index.php?title=റാണാ_പ്രതാപ്_സിംഗ്&oldid=4072847" എന്ന താളിൽനിന്ന് ശേഖരിച്ചത്