മസ്‌ലഹ
ഇസ്‌ലാമിക ശരീഅത്തിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്ന ഒരു ആശയമാണ് മസ്‌ലഹ (അറബി: مصلحة, lit. പൊതുതാത്പര്യം) [1]. ഉസൂലുൽ ഫിഖ്‌ഹിന്റെ രീതിശാസ്ത്രത്തിന്റെ ഒരടിസ്ഥാനമാണ് ഇത്. ഏതെങ്കിലും പ്രത്യേക സാഹചര്യത്തിന്റെയോ ആവശ്യത്തിന്റെയോ അടിസ്ഥാനത്തിൽ ഇസ്‌ലാമിക സമൂഹത്തിന്റെ പൊതു താത്പര്യം മുൻനിർത്തി അനുമതിയോ നിരോധനമോ ഏർപ്പെടുത്തുന്നതാണ് മസ്‌ലഹ എന്നതിന്റെ രീതി[1][2]. ഖുർആൻ, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് തുടങ്ങിയ സാമ്പ്രദായിക രീതികളാൽ നിയന്ത്രിക്കപ്പെടാത്ത ആനുകാലിക വിഷയങ്ങളിൽ മസ്‌ലഹ പ്രയോഗിക്കപ്പെടുന്നു. വിവിധ മദ്‌ഹബുകളിൽ വ്യത്യസ്ത തലങ്ങളിൽ മസ്‌ലഹ ഉപയോഗിക്കപ്പെടുന്നു[1]. സമകാലിക നിയമപ്രശ്നങ്ങളിലെ വിധികൾക്കായി വിപുലമായി ഉപയോഗിക്കപ്പെടാവുന്നതിനാൽ ആധുനിക കാലത്ത് മസ്‌ലഹ എന്ന പ്രക്രിയ കൂടുതൽ പ്രാധാന്യമർഹിക്കുന്നു.
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 I. Doi, Abdul Rahman. (1995). "Mașlahah". In John L. Esposito. The Oxford Encyclopedia of the Modern Islamic World. Oxford: Oxford University Press.
- ↑ Abdul Aziz bin Sattam (2015). Sharia and the Concept of Benefit: The Use and Function of Maslaha in Islamic Jurisprudence. London: I.B.Tauris. ISBN 9781784530242.