മസ്യാർ
മസ്യാർ (മധ്യ പേർഷ്യൻ: Māh-Izād; Mazandarani/പേർഷ്യൻ: مازیار, romanized: Māzyār) 825/6 മുതൽ 825/6 വരെ തബറിസ്ഥാനിലെ പർവതപ്രദേശത്തിൻ്റെ ഭരണാധികാരിയായിരുന്ന, ഖ്വരിൻവൻദ് രാജവംശത്തിൽ നിന്നുള്ള ഒരു ഇറാനിയൻ രാജകുമാരനായിരുന്നു. അദ്ദേഹത്തിൻറെ അബ്ബാസി ഖിലാഫത്തിനെതിരായ ചെറുത്തുനിൽപ്പ്, ഇരുപതാം നൂറ്റാണ്ടിലെ ഇറാനിയൻ ദേശീയ ചരിത്രരചനയിൽ ഇറാൻ്റെ ദേശീയ നായകന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നതിന് കാരണമായി.
മസ്യാർ | |
---|---|
Ispahbadh Padishkhwargarshah
| |
Bust of Mazyar in Sari, Iran | |
ഭരണകാലം | 817–839 |
മുൻഗാമി | Qarin ibn Vindadhhurmuzd |
പിൻഗാമി | Quhyar |
ഭരണകാലം | 825/6-839 |
മുൻഗാമി | Shapur (Bavandids) Vinda-Umid (Paduspanids) |
പിൻഗാമി | Qarin I |
പിതാവ് | Qarin ibn Vindadhhurmuzd |
മതം | Zoroastrianism |
ഉത്ഭവം
തിരുത്തുക484 മുതൽ 493 വരെ സാസാനിയൻ സാമ്രാജ്യത്തിൻ്റെ യഥാർത്ഥ ഭരണാധികാരിയും ഹൗസ് ഓഫ് കാരെനിൽ നിന്നുള്ള ഒരു ശക്തനായ പ്രഭുവുമായിരുന്ന സുഖ്രയുടെ പിൻഗാമിയായിരുന്നു ഖ്വരിൻവന്ദ് രാജവംശത്തിൽപ്പെട്ട മസ്യാർ. എന്നിരുന്നാലും, സുഖ്രയുടെ വലിയ സ്വാധീനവും ശക്തിയും കാരണം, സസാനിയൻ രാജാവായിരുന്ന കവാദ് ഒന്നാമൻ (r. 488-496 & 498-531) അദ്ദേഹത്തെ നാടുകടത്തുകയും വധിക്കുകയും ചെയ്തു. എട്ട് ആൺമക്കളുണ്ടായിരുന്ന സുഖ്രയുടെ, മക്കളിൽ കരിൻ എന്നയാൾ 550-കളിൽ പടിഞ്ഞാറൻ തുർക്കിക് ഖഗാനേറ്റിനെതിരെ കവാദ് ഒന്നാമൻറെ മകനും പിൻഗാമിയുമായിരുന്ന ഖോസ്രോ ഒന്നാമനെ (r. 531-579) സഹായിക്കുകയും പ്രത്യുപകരമായി, തബരിസ്ഥാനിലെ അമോലിൻ്റെ തെക്കു ഭാഗത്ത് ഭൂമി ലഭിക്കുകയും ചെയതതോടെ ഖ്വരിൻവന്ദ് രാജവംശം ആരംഭിച്ചു.[1]
അവലംബം
തിരുത്തുക- ↑ Pourshariati 2008, പുറം. 113.