മസാഞ്ചെലസ്

സ്പാനിഷ് ചലച്ചിത്രം

2008-ൽ ബിയാട്രിസ് ഫ്ലോർ സിൽവ സംവിധാനം ചെയ്തു പുറത്തിറക്കിയ ഉറുഗ്വൻ ചലചിത്രം.

കഥാസംഗ്രഹം

തിരുത്തുക

1966 ലെ ഉറുഗ്വെ. അറീലിയോ സവേഡ്ര എന്ന പ്രമുഖ രാഷ്ട്രീയനേതാവ് തനിക്ക് വിവാഹേതര ബന്ധത്തിലുണ്ടായ ഏഴുവയസ്സുകാരി മകൾ മസാഞ്ചെലസിനെ അവളുടെ അമ്മ ആത്മഹത്യ ചെയ്തതിനെത്തുടർന്ന് ഒപ്പം കൂട്ടി തന്റെ വീട്ടിലേക്ക് വരുന്നു. അമ്മക്കൊപ്പം ഇതുവരേയും ഏകാന്തജീവിതം നയിച്ചിരുന്ന ആ പെൺകൂട്ടിയെ സംബന്ധിച്ചടുത്തോളം പുതിയ വീട് ഒരു അത്ഭുതമായിരുന്നു. വളരെയദികം അംഗങ്ങളും തിരക്കും ഉള്ള അവിടം അവൾക്ക് കൂട്ടുകാർ ആരുമില്ലായിരുന്നു.പക്ഷെ ആ സാഹചര്യവുമായി പൊരുത്തപ്പെടുകയല്ലാതെ അവൾക്ക് മാർഗ്ഗമില്ലായിരുന്നു.പുറത്ത് കടുത്ത രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുകയാനു. ഗവർമെന്റിനെതിരെ പ്രവർത്തിക്കുന്ന ഗറില്ലാ ഗ്രൂപുകൾ പതുക്കെ ശക്തിപ്രാപിക്കുന്നു.അഞ്ചു വർഷം കഴിഞ്ഞു. അവൾ തന്റെ മകളാണെന്ന കാര്യം അറീലിയോ സവേഡ്ര ഇപ്പഴും രഹസ്യമാക്കി വെച്ചിരിക്കയാണു. തന്റെ അർദ്ധ സഹോദരനായ സന്റിയാഗോയുമായി ഇതിനിടയിൽ മസാഞ്ചെലസ് അനുരക്തനാകുന്നു. മന്ത്രിയായി മാറിയ അറീലിയോ സവേഡ്രക്കെതിരെ ഗറില്ല നീക്കം നടത്തുന്ന സംഘത്തോടൊപ്പം മകനുമുണ്ട്. ഇത് മസഞ്ചെലസിനറിയാം.കടുത്ത ആക്രമണത്തിനിടയിൽ വീട്ടിലെത്തിയ സന്റിയാഗോ ഗർഭിണിയായ മസാഞ്ചെലസിനെ ഉപേക്ഷിച്ച് കടന്നുകളയുന്നു.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മസാഞ്ചെലസ്&oldid=1929670" എന്ന താളിൽനിന്ന് ശേഖരിച്ചത്