അഭൗതികമായ ശക്തിയുണ്ടെന്നവകാശപ്പെട്ട് ജ്യോൽസ്യൻമാരും സിദ്ധന്മാരും നടത്തുന്ന പ്രവചനവിദ്യയാണ് മഷിനോട്ടം. വെറ്റിലയിൽ പ്രത്യേക മഷി പുരട്ടി കാണാതെ പോയതെല്ലാം കണ്ടെത്താനുള്ള ദിവ്യശക്തി മഷിനോട്ടക്കാർക്കുണ്ടെന്നാണ് വിശ്വാസം. മുൻകാലങ്ങളിൽ ഇതിന് വലിയ പ്രചാരമുണ്ടായിരുന്നുവെങ്കിലും ഇന്ന് ഇത്തരം പ്രവണതകൾ പൊതുവെ കുറവാണ്. ഇത് ശാസ്ത്രീയാടിത്തറയില്ലാത്ത കേവലം അന്ധവിശ്വസം മാത്രമാണെന്നും പണം കൈക്കലാക്കാനുള്ള തട്ടിപ്പുകളാണ് ഇതിന് പിന്നിലെന്നുമാണ് വിമർശനമുള്ളത്.ഭൂതം, ഭാവി, വർത്തമാനങ്ങൾ പ്രവചിക്കാനും മഷിനോട്ടം ഉപയോഗപ്പെടുത്താറുണ്ട്.[1]

[[വർഗ്ഗം:കപടശാസ്ത്

"https://ml.wikipedia.org/w/index.php?title=മഷിനോട്ടം&oldid=2619565" എന്ന താളിൽനിന്ന് ശേഖരിച്ചത്