ഇന്റർനെറ്റിൽ ലഭ്യമായ ഒരു മലയാളം നിഘണ്ടുവാണ് മഷിത്തണ്ട് (mashithantu.com). പന്ത്രണ്ടായിരം മലയാള പദങ്ങളും മൂവായിരം ഇംഗ്ലീഷ് പദങ്ങളുമായി 2007 ലെ ഓണത്തിന് പുറത്തിറങ്ങിയ മഷിത്തണ്ട് നിഘണ്ടുവിൽ 2012 ഓഗസ്റ്റ് മാസത്തിൽ 65,427 മലയാള പദങ്ങളും 90,134 ഇംഗ്ലീഷ് പദങ്ങളുമുണ്ട്[1].

മഷിത്തണ്ട്
വെബ്സൈറ്റിന്റെ ലോഗോ
യുആർഎൽmashithantu.com

സൈറ്റിനകത്ത് പദങ്ങളിൽ ഡബിൾ ക്ലിക്ക് ചെയ്യുക വഴി ഒരു പദത്തിന്റെ അർത്ഥം തിരയുവാനുള്ള സൗകര്യം ഇതിലുണ്ട്. പദങ്ങൾ ബ്രൗസറിൽ നിന്ന് നേരിട്ട് നിഘണ്ടുവിൽ തിരയുവാനായി മഷിത്തണ്ടിന്റെ തന്നെ ഒരു സെർച്ച് പ്ലഗിനും ലഭ്യമാണ്. ഉപയോക്താക്കൾക്ക് പുതിയ പദങ്ങൾ കൂട്ടിച്ചേർക്കുവാനും തിരുത്തുവാനും സാധിക്കും. എന്നാൽ പരിശോധിച്ച ശേഷമാണ് ഈ പദങ്ങൾ പുറത്തുവിടുക. മലയാളം ടൈപ്പ് ചെയ്യുന്നതിനായി മഷിത്തണ്ടിന്റെ ലിപ്യന്തരണവും അതോടൊപ്പം ഗൂഗിളിന്റെ ലിപ്യന്തരണവും മലയാളം കീബോർഡും സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിൽ പദപ്രശ്‌നം, ചോദ്യോത്തരം എന്നിവക്കുള്ള സൗകര്യമുണ്ട്. കുട്ടികൾക്കായി മലയാളപദങ്ങളുടെ അനിമേഷനും വിവിധ ചർച്ചകൾക്കായിയുള്ള ഫോറവും ഇതിൽ ലഭ്യമാണ്.

അപാകത

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-22. Retrieved 2012-08-22.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മഷിത്തണ്ട്_(നിഘണ്ടു)&oldid=3829023" എന്ന താളിൽനിന്ന് ശേഖരിച്ചത്