ഇന്ത്യയിലെ പരമ്പരാഗതമായ കളികളിലൊന്നാണ് മല്ലകാമ്പ. കുത്തനെയുള്ള ഒരു കയറിൻറെയോ തൂണിൻറെയോ മുകളിൽ നിന്നുള്ള അഭ്യാസപ്രകടനമാണിത്. കളിക്കളത്തിലുപയോഗിക്കുന്ന ചാടാനുപയോഗിക്കുന്ന ദണ്ഡിനെയും ഈ വാക്കുകൊണ്ട് വിവക്ഷിക്കാറുണ്ട്. മൽപ്പിടുത്തക്കാരൻ എന്ന് അർത്ഥം വരുന്ന മല്ല എന്ന വാക്കും ദണ്ഡ് എന്നർഥമുള്ള കാമ്പ എന്ന പദവും ലോപിച്ചാണ് മല്ലകാമ്പ എന്ന പദമുണ്ടായത്.ഇംഗ്ലീഷിൽ ഇതിനെ പോൾ ജിംനാസ്റ്റിക് എന്നാണ് അറിയപ്പെടുന്നത്..[1]ഇന്ത്യൻ സംസ്ഥാനമായ മധ്യപ്രദേശിൽ ഈ കളിയെ 2013 ഏപ്രിൽ 9ന് സംസ്ഥാനത്തിൻറെ ഔദ്യോഗിക കായിക ഇനമായി പ്രഖ്യാപിച്ചു

മല്ലകാമ്പ കളിക്കുന്നവർ

ചരിത്രം

തിരുത്തുക

എഡി 1135 ലെ മാനസോല്ലാസ എന്ന കൃതിയിലെ സോമശേവര ചാലൂക് എന്ന ഭാഗത്താണ് ചരിത്രപരമായി ഈ കളിയെ കുറിച്ച് ആദ്യമായി പ്രതിബാധിക്കുന്നത്. ഗുസ്തിപിടിത്തക്കാർക്ക് ഒരു പരിശീലനം എന്ന നിലക്കാണ് യഥാർത്ഥത്തിൽ തുടങ്ങിയിരുന്നത്. മധ്യകാലത്ത് മഹാരാഷ്ട്രയിലും ഹൈദരാബാദിലും ഈ കളി നടന്നിരുന്നത്രെ. ബാലംബട്ട്ഡാഡ ദിയോദർ 18ാം നൂറ്റാണ്ടിൽ ഇതെ കുറിച്ച് രേഖപ്പെടുത്തുന്നത് വരെ ഈ കളി പുറം ലോകത്തിന് പ്രദർശിപ്പിക്കാത്ത അവസ്ഥയിലായിരുന്നു [2]

  1. "Indian roots to gymnastics". NDTV - Sports. Mumbai, India. 6 December 2007. Archived from the original on 2014-06-10.
  2. ttp://www.telegraphindia.com/1111103/jsp/orissa/story_14698853.jsp|accessdate=|newspaper=The Telegraph|date=3 November 2011|location=Berhampur, India}}


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മല്ലകാമ്പ&oldid=3987317" എന്ന താളിൽനിന്ന് ശേഖരിച്ചത്