മുതിർന്ന മലയാള പത്ര പ്രവർത്തകനും നിരവധി ചരിത്ര പുസ്തകങ്ങളുടെ രചയിതാവുമാണ് മലയിൻകീഴ് ഗോപാലകൃഷ്ണൻ(ജനനം :10 ഒക്ടോബർ 1948).[1] മാതൃഭൂമിയിൽ തിങ്കളാഴ്ചതോറും തിരുവനന്തപുരം എഡിഷനിൽ എഴുതിയിരുന്ന 'നഗരപ്പഴമ' എന്ന പംക്തി ശ്രദ്ധേയമായിരുന്നു. ഇത് പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചു.

മലയിൻകീഴ് ഗോപാലകൃഷ്ണൻ

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരത്തിനു സമീപത്തുള്ള മലയിൻകീഴ് മാടിയിൽ ശങ്കരപിള്ള -സരസമ്മ ദമ്പതികളുടെ മകനായി ജനിച്ചു. യൂണിവേഴ്‌സിറ്റി ഈവനിംഗ് കോളേജ്, മൈസൂർ സർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചരിത്രത്തിൽ ബിരുദാന്തര ബിരുദമുണ്ട്. ദേശാഭിമാനി ചീഫ് എഡിറ്ററുമായിരുന്ന പി. ഗോവിന്ദപിള്ളയുടെ പി.എയായിരുന്നു. പിന്നീട് ദേശാഭിമാനിയിൽ പരസ്യ വിഭാഗത്തിൽ പ്രവർത്തിച്ചു. വിദേശ മലയാളികൾക്കുവേണ്ടി കേരള & ഫോറിൻ റിവ്യൂ ദ്വൈ വാരിക കുറച്ചുകാലം പ്രസിദ്ധീകരിച്ചു. അതിനുശേഷം മാതൃഭൂമിയുടെ തിരുവനന്തപുരം എയർപോർട്ടിലെ പാർട്ട്‌ടൈം ലേഖകനായി. 1985ൽ മാതൃഭൂമിയിൽ സ്ഥിരം ലേഖകനായി. അതിനു മുമ്പ് 'കേരളരാജ്യം' എന്ന സായാഹ്ന പത്രത്തിലെ തിരുവനന്തപുരത്തെ അക്രഡിറ്റ് ലേഖകനായിരുന്നു. 1988ൽ മാതൃഭൂമിയുടെ വയനാട് ലേഖകനായി. 1994ൽ തിരുവനന്തപുരത്ത് തിരിച്ചെത്തി. മാതൃഭൂമിയുടെ തിരുവനന്തപുരം ന്യൂസ് എഡിറ്റർ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. [2]2008ൽ റിട്ടയർ ചെയ്തു.

  • ശ്രീ.ചിത്തിര തിരുനാൾ - അവസാനത്തെ എഴുന്നള്ളത്ത്
  • കേരളം ലോകചരിത്രത്തിലൂടെ
  • ഹേ റാം
  • കേരളത്തിന്റെ ചരിത്ര സാക്ഷ്യങ്ങൾ
  • ജി.പി.പിള്ള മഹാത്മാ ഗാന്ധിക്ക് മാർഗദർശിയായ മലയാളി
  • ലോകത്തെ അത്ഭുതപ്പെടുത്തിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രം
  • നഗരപ്പഴമ
  • നെഹറുവിന്റെ ലോകചരിത്രാവലോകനം
  1. https://keralabookstore.com/books-by/malayinkeezh-gopalakrishnan/3925/
  2. http://keralamediaacademy.org/archives/?q=content/gopalakrishnan-malayinkeezhu

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മലയിൻകീഴ്_ഗോപാലകൃഷ്ണൻ&oldid=4109909" എന്ന താളിൽനിന്ന് ശേഖരിച്ചത്