മലയാളം കമ്പ്യൂട്ടിങ്ങ്
കമ്പ്യട്ടറുകളിൽ മലയാളഭാഷ പ്രൊസസ്സ് ചെയ്യുന്നതിനെയാണു് മലയാളം കമ്പ്യൂട്ടിങ്ങ് എന്നു പറയുന്നതു്. കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിക്കാൻ പര്യാപ്തമാക്കുന്ന സോഫ്റ്റ്‌വെയർ വികസനപ്രവർത്തികളെയും ഇതു കൊണ്ടു് സൂചിപ്പിയ്ക്കാം. മലയാളം എഴുതൽ, മലയാളം വ്യക്തമായി കാണിക്കുക, മലയാളം വിവരങ്ങൾ സംഭരിച്ചു വെയ്ക്കുക, വിവരങ്ങൾക്കിടയിൽ മലയാളം വാക്കുകൾ തെരയുക, അകാരാദിക്രമത്തിലാക്കുക, മലയാളം സംസാരിയ്ക്കുക, മലയാളം സംസാരിച്ചാൽ അതു് മനസ്സിലാക്കുക, തുടങ്ങി ഇംഗ്ലീഷ് ഭാഷയിൽ കമ്പ്യൂട്ടർ കൊണ്ടു് എന്തെല്ലാം സാദ്ധ്യമാകുന്നുവോ അതെല്ലാം മലയാളത്തിലും സാധ്യമാകുന്ന രീതിയിലേയ്ക്കെത്തിക്കുന്നതാണു് മലയാളം കമ്പ്യൂട്ടിങ്ങ് കൊണ്ടു് ലക്ഷ്യമിടുന്നതു്.
നിരവധി മലയാളികളുടെ ശ്രമഫലമായി കമ്പ്യൂട്ടറിൽ മലയാളം ഉപയോഗിയ്ക്കുക എന്നതു് ഇന്നു് വളരെ എളുപ്പമായ ഒരു കാര്യമാണു്. പ്രവർത്തകസംവിധാനങ്ങളും മറ്റു നിരവധി സോഫ്റ്റ്‌വെയറുകളും മലയാളത്തിൽ ലഭ്യമാണു്.
മലയാളം കമ്പ്യൂട്ടിങ്ങ് രംഗത്തു് പ്രവർത്തിയ്ക്കുന്ന സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയാണു് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ്