കേരളത്തിൽ ധാരാളമായി കണ്ടുവരുന്ന ആടുകളാണ് മലബാറി. ഇവയെ 'തലശ്ശേരി ആടു'കൾ എന്നും പറഞ്ഞുവരുന്നു. ഈ മലബാറി ആടുകൾ ശുദ്ധജനുസ്സിൽ​പ്പെട്ടവയല്ല. നൂറ്റാണ്ടുകൾക്കു മുൻപ് അറേബ്യൻ വണിക്കുകളോടൊപ്പം കേരളത്തിലെത്തിയ ആടുകളും മലബാർ പ്രദേശങ്ങളിലുണ്ടായിരുന്ന നാടൻ ആടുകളും തമ്മിൽ നടന്ന വർഗസങ്കലനത്തിന്റെ ഫലമായുണ്ടായ സങ്കരവർഗമാണ് ഇവയെന്നു കരുതപ്പെടുന്നു.

മലബാറി ആട്

പാലിനും ഇറച്ചിക്കും ഉതകുന്ന ഈ ജനുസിന്റെ പ്രത്യേകത ഒറ്റ പ്രസവത്തിൽ തന്നെ രണ്ടോ അതിലധികമോ (നാല് വരെ) കുഞ്ഞുങ്ങളുണ്ടാകുന്നു എന്നതാണ്.180 ദിവ­സ­ത്തിൽ 180 കിലോഗ്രാം പാലാണ് ഈ ഇന­ത്തിൽ നിന്നും ലഭി­ക്കു­ന്ന­ത്. ഇട­ത്തരം വലി­പ്പ­മുള്ള തലയും റോമൻ മൂക്കു­മാ­ണി­തി­ന്. ചെവി­കൾക്ക് നീള­മേ­റും. സാധാ­ര­ണ­യായി കൊമ്പു­ക­ണ്ടു­വ­രു­ന്നു. എന്നാൽ ഏകീ­കൃ­ത­മായ ഒരു നിറം കാണു­ന്നി­ല്ല.[1][2]

അവലംബങ്ങൾതിരുത്തുക

  1. http://farmextensionmanager.com/Malayalam/Veterinary%20guide/Goat/breeds.html
  2. ഡോ. പി.കെ. മുഹ്‌സിൻ (29 ഡിസംബർ 2014). "ഇന്ത്യയിലെ ആട് ജനുസ്സുകൾ". മാതൃഭൂമി. മൂലതാളിൽ (പത്രലേഖനം) നിന്നും 2014-12-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 29 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=മലബാറി_ആട്&oldid=3572664" എന്ന താളിൽനിന്ന് ശേഖരിച്ചത്