മലനട വെടിക്കെട്ട് ദുരന്തം

കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വെടിക്കെട്ടുപുരയ്ക്ക്‌ തീപിടിത്തം ഉണ്ടായി 33 പേർ മരിച്ച ദുരന്തമാണ് മലനട വെടിക്കെട്ട് ദുരന്തം. 80-ഓളം പേർക്ക്‌ പരിക്കേറ്റിരുന്നു. 1990 മാർച്ച് 23-ന് നടന്ന ഉത്സവത്തിൽ മത്സരക്കമ്പമായിരുന്നു. മാവേലിക്കര ചെറുകോൽ സ്വദേശി വൈക്കം മണിയും, കോട്ടുക്കൽ ദേവദാസും തമ്മിലായിരുന്നു മത്സരം. ആദ്യം കമ്പത്തിന്‌ തിരികൊളുത്തേണ്ടത്‌ ആരെന്ന്‌ തർക്കം വന്നപ്പോൾ ദേവസ്വം അധികൃതർ ഇരുവരെയും വിളിച്ച്‌ അവരുടെ സാന്നിദ്ധ്യത്തിൽ നറുക്കെടുത്തു. രണ്ടേകാൽ മണിയോടെയാണ്‌ വെടിക്കെട്ട്‌ തുടങ്ങിയത്‌. കമ്പപ്പുരയിലെത്തിയ മണി ഉള്ളിലുണ്ടായിരുന്ന വലിയ രണ്ട് വൈദ്യുത ബൾബുകളിൽ ഒരെണ്ണം ഊരിമാറ്റി. തുടർന്ന് ചുവരിൽ ചാരിവച്ചിരുന്ന ബോർഡ് പൊക്കിമാറ്റുമ്പോൾ ബൾബിന്റെ ഹോൾഡറിൽ തട്ടി വൈദ്യുതി പ്രവഹിച്ച് കമ്പപ്പുര അഗ്നിക്കിരയാകുകയായിരുന്നു. [1] [2] മലനടയ്ക്ക് ഒന്നര കിലോമീറ്റർ അകലെ ഇടയ്ക്കാട് ചന്തയിൽ വരെ കമ്പപ്രേമികളുടെ അവയവങ്ങൾ തെറിച്ചുവീണു. ക്ഷേത്ര പരിസരത്തെ കെട്ടിടങ്ങളെല്ലാം തകർന്നു. കിണറുകൾ ഇടിഞ്ഞു താഴ്ന്നു. [3]

മലനട വെടിക്കെട്ട് ദുരന്തം
Poruvazhi Peruviruthi Malanada.jpg
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം
ദിവസം 1990 മാർച്ച് 24
സ്ഥലം കൊല്ലം, കേരളം
 ഇന്ത്യ
അത്യാഹിതങ്ങൾ
33 മരണം
80+ പരുക്ക്
വെടിക്കെട്ട് ദുരന്തം

തൊഴിലാളികളാണ് ഏറെയും മരിച്ചത്. ഇതോടെ മലനടയിലെ മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചു.

അവലംബംതിരുത്തുക

  1. http://www.mathrubhumi.com/kollam/malayalam-news/shasthamkotta-1.985993
  2. http://janayugomonline.com/%E0%B4%AE%E0%B4%B2%E0%B4%A8%E0%B4%9F-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82/
  3. http://www.asianetnews.tv/news/mindboggling-similarities-between-two-temple-fire-accidents-in-kerala

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

സംഭവത്തെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ഡോക്യുമെന്ററി