മലനട
തെക്കൻ കേരളത്തിൽ സ്ഥിതി ചെയ്യുന്ന ആയിരത്തിലധികം കുറവകുല ആരാധനാലയങ്ങളിൽ ഉൾപ്പെടുന്നവയാണ് മലനടകൾ എന്നറിയപ്പെടുന്നത്. മലയിലെ "നട" അഥവാ ആരാധനാ സ്ഥാനം എന്നാണ് മലനട എന്ന പദം അർത്ഥമാക്കുന്നത്. കുറവകുലത്തിൻറെ ആദി പൂർവ്വികനായ "അപ്പൂപ്പൻ " ആരാധനാ മൂർത്തിയായ പ്രശസ്ത മലനടയാണ് കൊല്ലം
ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ പോരുവഴി പഞ്ചായത്തിൽ ഇടയ്ക്കാട് സ്ഥിതി ചെയ്യുന്ന പോരുവഴി പെരുവിരുത്തി മലനട . ബ്രാഹ്മണൃ ഹൈന്ദവ അധിനിവേശങ്ങളുടെ ഭാഗമായി 1982-ൽ നടന്ന ഒരു ബ്രാഹ്മണിക്കൽ ദേവപ്രശ്നത്തിലൂടെ ദുര്യോധനൻ എന്ന മഹാഭാരത കഥാപാത്രത്തെ മലനടയുമായി ബന്ധപ്പെടുത്തി ഐതീഹ്യങ്ങൾ ചമച്ചിട്ടുണ്ട്. 1990-കൾക്കു ശേഷമാണ് ഈ കഥയ്ക്കു പ്രചാരം ലഭിക്കുന്നത്. ഇതിന് ചുവട് പിടിച്ച് സമീപത്തെ കുൺട്രവട്ടത്ത് മലനടയിൽ ശിവനേയും, പവിത്രേശ്വരമായംകോട്ട് മലനടയിൽ ശകുനിയേയും , കുന്നത്തൂർ കല്ലുമൺ മലനടയിൽ കർണ്ണനേയും, കുന്നിരാടത്ത് മലനടയിൽ ദുശ്ശളയേയും, എണ്ണശ്ശേരി മലനടയിൽ ദുശ്ശാസനനേയും അവരോധിച്ചുകൊണ്ടിരിക്കുന്നു. പുനർനാമകരണം നടന്ന ഇടങ്ങളിൽ ഉടമസ്ഥരായിരുന്ന കുറവരെ പൂർണ്ണമായോഭാഗീകമായൊ കുടിയൊയൊഴിപ്പിച് കൊണ്ടിരിക്കുന്നു.
തമിഴകത്തെ ആദ്യ ജനവിഭാഗമായിരുന്ന കുറിഞ്ഞി തിണയിലെ കുറവരുടെ മല സംസ്കാരത്തിൽ അധിഷ്ഠിതമായ പൂർവ്വിക, പ്രകൃതി, ചാവ് ആരാധനാ കേന്ദ്രങ്ങളാണ് മലനടകൾ. " അപ്പൂപ്പൻ '', "അമ്മൂമ്മ " തുടങ്ങിയ ആരാധനാ മൂർത്തികളാണ് മലനടകളിൽ ആരാധിക്കുന്നവ.
'മലനടകൾ കൂടാതെ ചാവര് കാവുകൾ ( ചാവര് അപ്പൂപ്പൻ, ചാവര് അമ്മൂമ്മ), മലകാവുകൾ, കോട്ടകൾ, കൊട്ടാരങ്ങൾ, മല തുടങ്ങിയ പേരുകളിലായി ആയിരത്തിലധികം കുറവകുല ആരാധനാലയങ്ങൾ തെക്കൻകേരളത്തിൽ നിലനിൽക്കുന്നു. അഞ്ഞൂറോളം മലനടകൾ തെന്നെയുണ്ട് തെക്കൻ കേരളത്തിൽ..