മറ്റ്സാലു ദേശീയോദ്യാനം
മറ്റ്സാലു ദേശീയോദ്യാനം (മുമ്പ്, മറ്റ്സാലു നേച്ചർ റിസർവ്വ്) എസ്തോണിയൻ: Matsalu rahvuspark) എസ്തോണിയയിലെ ലാന കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രകൃതി സംരക്ഷണ കേന്ദ്രവും ദേശീയോദ്യാനവുമാണ്. മറ്റ്സാലു ദേശീയോദ്യാനം, 486.1 ചതുരശ്ര കിലോമീറ്റർ (187.7 ച. മൈ.) വിസ്തൃതിയുള്ളതാണ്. ഇതിൽ മറ്റ്സാലു ഉൾക്കടൽ, കാസരി നദീ ഡെൽറ്റ, മറ്റ്സാലു ഗ്രാമവും, ചുറ്റുമുള്ള പ്രദേശങ്ങൾ എന്നിവ ഉൾപ്പെടുന്നു.
മറ്റ്സാലു ദേശീയോദ്യാനം | |
---|---|
Matsalu rahvuspark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | എസ്റ്റോണിയ |
Nearest city | Lihula |
Coordinates | 58°45′36″N 23°35′49″E / 58.76000°N 23.59694°E |
Area | 486.1 കി.m2 (188 ച മൈ) |
Established | 1957 |
www |
ഈസ്റ്റ് അറ്റ്ലാൻറിക് ഫ്ലൈവേയിലെ സുപ്രധാന സ്ഥാനത്തുള്ള നിലനിൽപ്പുകാരണം, മറ്റ്സാലു ഉൾക്കടൽ മേഖല (എസ്റ്റോണിയൻ: Matsalu laht), യൂറോപ്പിലെ ഏറ്റവും പ്രധാനപ്പെട്ട ചതുപ്പുനില പക്ഷികളുടെ ആവാസകേന്ദ്രങ്ങളിലൊന്നാണ്. വലിയ തോതിൽ ദേശാടന പക്ഷികൾ മറ്റ്സാലു മേഖലയെ ഒരു വിശ്രമത്തിനും ഭക്ഷണത്തിനുമുള്ള പ്രദേശമായി (staging area) ഉപയോഗിക്കുന്നു.[1] ഓരോ വസന്തകാലത്തും രണ്ടു മില്ല്യനു മുകളിൽ വാട്ടർഫോളുകൾ ഇതുവഴി കടന്നുപോകുന്നുണ്ട്. ഇതിൽ ഏകദേശം 1.6 മില്ല്യൺ ലോങ്ങ്-ടെയിൽഡ് ഡക്കുകളാണ് (Clangula hyemalis).[2][3]
അവലംബം
തിരുത്തുക- ↑ Couzens, Dominic (2009). Top 100 Birding Sites of the World. University of California Press. pp. 50–52. ISBN 978-0-520-25932-4.
- ↑ "Matsalu National Park". Official home page. Retrieved 2007-10-01.
- ↑ "West-Estonian plains: Migratory birds and the Matsalu Nature Reserve". Estonica. Archived from the original on 2002-02-25. Retrieved 2007-10-01.