മറ്റിൽഡ ഒബാസെക്കി
നൈജീരിയൻ ചലച്ചിത്ര നടിയും തിരക്കഥാകൃത്തുമാണ് മറ്റിൽഡ ഒബാസെക്കി. അവാർഡ് നേടിയ ടി.വി പരമ്പരയായ ടിൻസലിലെ പ്രധാന നടിയാണ് അവർ.[1]
മുൻകാലജീവിതം
തിരുത്തുകഎഡോ സംസ്ഥാനത്തെ ഒറെഡോ ലോക്കൽ ഗവൺമെന്റ് ഏരിയയിലെ ബെനിൻ സിറ്റിയിലാണ് 1986 മാർച്ച് 19 ന് ഒബാസെക്കി ജനിച്ചത്. അവർ ഏഴു മക്കളിൽ ഇളയവളാണ്.[2][3]
സ്വകാര്യ ജീവിതം
തിരുത്തുകവിവാഹത്തിന് ഒരു വർഷം മുമ്പ് 2012 ഓഗസ്റ്റ് 31 ന് തന്റെ ആദ്യത്തെ കുഞ്ഞിന് ശേഷം 2013 സെപ്റ്റംബർ 21 ന് ബെനിൻ സിറ്റിയിൽ വെച്ച് ഒബാസെക്കി അർനോൾഡ് മോസിയയെ വിവാഹം കഴിച്ചു. 2015 ജനുവരി 1 ന് അവർ രണ്ടാമത്തെ ആൺകുഞ്ഞിന് ജന്മം നൽകി.[4][5][6]
മുൻകാലജീവിതം
തിരുത്തുകബെനിൻ സിറ്റിയിലാണ് ഒബാസെകി വളർന്നത്. അവരുടെ പ്രൈമറി, സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം അവിടെ ആയിരുന്നു. അഭിനയ ജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ബെനിൻ യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പഠനം ഉപേക്ഷിച്ചു.[7]
കരിയർ
തിരുത്തുക2007-ലാണ് ഒബാസെക്കി തന്റെ അഭിനയ ജീവിതം ആരംഭിച്ചത്. എന്നാൽ ടിൻസൽ എന്ന സോപ്പ് ഓപ്പറയിലെ അഭിനയത്തിലൂടെയാണ് ഒബാസെക്കി അറിയപ്പെടുന്നത്. ടിൻസലിനു മുമ്പ്, യുഎസിലെ ടിവി പ്രോഗ്രാമിൽ വേലക്കാരിയുടെ വേഷം ചെയ്ത അവർ മൂന്ന് എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടു.[8] അവരുടെ ആദ്യ സിനിമ 2014-ൽ പുറത്തിറങ്ങിയ എ പ്ലേസ് ഇൻ ദ സ്റ്റാർസ് ആയിരുന്നു. അവിടെ അവർ ഗിഡിയൻ ഒകെകെ, സെഗുൻ അരിൻസെ എന്നിവർക്കൊപ്പം പ്രവർത്തിച്ചു.
അവാർഡുകളും നാമനിർദ്ദേശങ്ങളും
തിരുത്തുകYear | Award | Category | Result | Ref |
---|---|---|---|---|
2018 | Best of Nollywood Awards | Best Actress in a Lead Role - English | നാമനിർദ്ദേശം | [9] |
അവലംബം
തിരുത്തുക- ↑ "I am living up my dream Tinsel cast — Matilda Obaseki". Encomium.com. Lagos: Encomiums Ventures Ltd. 27 December 2015. Archived from the original on 24 April 2016. Retrieved 7 May 2016.
This story was first published in ENCOMIUM Weekly on 22 October 2013.
- ↑ "Why I keep away from men Tinsel star, Matilda Obaseki". Modern Ghana. September 17, 2009. Retrieved March 19, 2016.
- ↑ "Matilda Obaseki Biography". Manpower Nigeria.
- ↑ "Photos - Tinsel Actress Matilda Obaseki White & Traditional Wedding - MJ Celebrity Magazine". MJ Celebrity Magazine. Retrieved 19 March 2016.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Tayo, Ayomide O. (2 October 2015). "Matilda Obaseki: Actress shares loving picture of her family on Independence Day". pulse.ng. Retrieved 19 March 2016.
- ↑ "Matilda Obaseki Welcomes 2nd Baby Boy". Nigerian Entertainment Today. Retrieved 19 March 2016.
- ↑ Akutu, Geraldine (5 August 2018). "'I Have No Regret Going Into Acting'". The Guardian. London, England: Guardian Media Group. Archived from the original on 2023-04-27. Retrieved 2021-11-23.
- ↑ "Matilda Obaseki Biography – Age, Wedding". MyBioHub.
- ↑ "BON Awards 2018: Mercy Aigbe, Tana Adelana shine at 10th edition". Pulse Nigeria (in അമേരിക്കൻ ഇംഗ്ലീഷ്). 2018-12-09. Retrieved 2019-12-23.