മാവേലിക്കര കണ്ടിയൂർ മറ്റത്തു വിശ്വനാഥഗുരുക്കൾ പ്രമുഖനായ ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു. തീണ്ടലും തൊടിയിലും നടമാടിയിരുന്ന അക്കാലത്ത് സ്വന്തമായി ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ നടത്തുവാനുള്ള ധൈര്യം കാണിച്ച സന്ന്യാസിവര്യനാണ്. 1888 –ലെ ശ്രീനാരായണ ഗുരു ദേവൻ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുന്നതിനു 36 വർഷം മുമ്പ് ,ജനിക്കുന്നതിനു 4 വർഷം മുമ്പ് 1852-ൽ ആറാട്ടുപുഴവേലായുധ പണിക്കർ മംഗലത്ത് ഒരു ക്ഷേത്രം പണിയുകയും ആ ക്ഷേത്രത്തിൽ മറ്റത്തു വിശ്വനാഥൻ ഗുരുക്കൾ ശിവ പ്രതിഷ്ട നടത്തുകയും ചെയ്തു. ജാതി ഭേദമന്യേ ഏവർക്കും പ്രവേശനം ഉണ്ടായിരുന്നു . ഒരു വർഷം കഴിഞ്ഞു ചേർത്തലയിൽ തണ്ണീർമുക്കം ചെരുവാരണം കരയിൽ രണ്ടാമത്തെ ശിവ ക്ഷേത്രം സ്ഥാപിക്കപ്പെട്ടു, അവിടെയും  വിഗ്രഹം പ്രതിഷ്ടിച്ചതു വിശ്വനാഥൻ ഗുരുക്കൾ ആണ് .അതെ വർഷം തന്നെ കായംകുളം ആലുംമ്മൂട്ടിൽ ചാന്നാർ വക കുടുംബവീട്ടിനോടനുബന്ധിച്ചും അതെ ഗുരുക്കൾ മറ്റൊരു ശിവപ്രതിഷ്ഠ നടത്തി.

  1. പി.ഗോവിന്ദപ്പിള്ള കേരള നവോത്ഥാനം മൂന്നാം സഞ്ചയിക പേജ് 51