1990ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ തമിഴ് ചലച്ചിത്രമാണ് മറുപക്കം. കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ഈ ചിത്രം സ്വർണ്ണകമലം നേടുന്ന ആദ്യ തമിഴ്‌ചിത്രം കൂടിയാണ്. 2016-ലെ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ഈ ചിത്രവും ഉൾപ്പെടുന്നു.

സംക്ഷിപ്ത വിവരങ്ങൾ തിരുത്തുക

വർഷം  : 1991
ദൈർഘ്യം : 80 മിനിറ്റ്
നിർമ്മാണം : ഇന്ദിര പാർഥാസാരഥി
സംഗീതം  : എൽ.വൈദ്യനാഥൻ
ഛായാഗ്രഹണം: ഡി.വസന്തകുമാർ
അഭിനേതാക്കൾ: ശിവകുമാർ, ജയഭാരതി,രാധ, ശേഖർ

കഥാസാരം തിരുത്തുക

രോഗശയ്യയിലായ വൃദ്ധപിതാവിനെ കാണാൻ നീണ്ട വർഷങ്ങൾ ശേഷം ഡൽഹിയിൽ നിന്നും സ്വദേശമായ തമിഴ്നാട്ടിലെ കുംഭകോണത്തെത്തുകയാണ് മകൻ അമ്പി. ക്രിസ്ത്യാനിയായ സ്തീയെ വിവാഹം കഴിച്ചത് മൂലം യഥാസ്ഥിതിക വൈദിക പണ്ഡിതനായ അച്ഛനുമായി തെറ്റി നാട് വിടുകയായിരുന്നു അമ്പി. നാട് വിട്ടതിനു ശേഷം ഉണ്ടായ സംഭങ്ങൾ അമ്മ വിവരിച്ച് കൊടുക്കുന്നതാണ് പ്രമേയം.
നിർമ്മാതാവായ ഇന്ദിരപാർഥാസാരഥിയുടെ തന്നെ നോവലായ ഉച്ചവെയിലിനെ ആസ്പദമാക്കി നിർമ്മിച്ച ചിത്രമാണിത്.

പുരസ്ക്കാരം തിരുത്തുക

ദേശീയ ഫിലിം പുരസ്ക്കാരം:മികച്ച ഫീച്ചർ ഫിലിമിനുള്ള സ്വർണ്ണ കമലം, മികച്ച തിരക്കഥയ്ക്കുള്ള രജത കമലം, പ്രത്യേക അവാർഡ്, പ്രത്യേക പരാമർശം.

"https://ml.wikipedia.org/w/index.php?title=മറുപക്കം&oldid=3732730" എന്ന താളിൽനിന്ന് ശേഖരിച്ചത്