1970 കളിൽ മലയാളത്തിലെഴുതിയ ശ്രദ്ധേയമായ ചെറുകഥയിലൂടെ വായിക്കപ്പെട്ട കഥാകാരനാണ് മറിയമ്മ എന്ന സ്വന്തം സഹോദരിയുടെ മറവിൽ കഥയെഴുതിയ വർക്കിച്ചൻ എന്ന ജേക്കബ് വർഗീസ്. നാലുപതിറ്റാണ്ടിനുശേഷം 2011-ൽ ഒരു മലയാള പത്രത്തിന്റെ വാർഷികപ്പതിലാണ് വർക്കിച്ചൻ ഈ വിവരം വെളിപ്പെടുത്തിയത്. [1][2]

1972-മാതൃഭൂമി വാരിക കോളേജ് വിദ്യാർഥികൾക്കായി നടത്തിയ കഥാമത്സരത്തിൽ മറിയമ്മയുടെ "മുനമ്പ്" എന്ന കഥ രണ്ടാംസ്ഥാനം നേടി. ഒന്നാം സ്ഥാനം എൻ.എസ്. മാധവന്റെ ശിശു എന്ന കഥയ്ക്കായിരുന്നു. അക്കാലത്ത് തന്റെ സഹോദരിയായ മറിയമ്മ പാല അൽഫോൺസാ കോളേജിൽ വിദ്യാർഥിയാണ്. "എഴുത്തിന്റെ" പിൻബലത്തിൽ മറിയമ്മ കോളേജ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. അക്കാലത്ത് മറിയമ്മ എഴുതിയ മറ്റുകഥകൾ:സർപ്പം മുട്ടയിട്ടിരിക്കുന്ന മാളം,കണ്ണാടി, പ്രസവത്തിന്റെ നിറം എന്നിവയായിരുന്നു. പിന്നീട് മറിയമ്മ രംഗത്ത് നിന്ന് വിടവാങ്ങി.[3]

ജീവിത രേഖ

തിരുത്തുക

എരുമേലി കൊരട്ടി ഇരുപ്പുക്കാട്ടിൽ ഇ.വി. ചാക്കോയുടേയും അന്നമ്മയുടേയും മകനായി ജനിച്ച വർക്കിച്ചൻ എട്ടാംക്ലാസ് വരെ മാത്രമേ പഠിച്ചുള്ളൂ. പിന്നീട് കൃഷിയിലേക്ക് ഇറങ്ങി. മാതൃഭൂമിയുടെ ബാലപംക്തിയിൽ നായാട്ട് എന്ന കഥയോടുകൂടിയാണ് ആദ്യമായി വർക്കിച്ചൻ തന്റെ സഹോദരിയുടെ പേരുവെച്ച് എഴുത്താരംഭിക്കുന്നത്. 2011 ൽ അദ്ദേഹമെഴുതിയ കഥയാണ് "വടിയും കുത്തി വേലിക്കൽ ഒരു ശവം". അന്നമ്മയാണ് ഭാര്യ. സഹോദരി മറിയമ്മ ഉത്തരേന്ത്യയിലും വിദേശത്തുമായി കഴിയുന്നു.

  1. മലയാള മനോരമ വാർഷിക പതിപ്പ് 2011 കെ. ജോർജ് ജോസഫുമായുള്ള മറിയമ്മയുടെ അഭിമുഖം
  2. മറിയമ്മ പുരുഷനാകുമ്പോൾ-ഭാഷാപോഷിണിയിലെ ചർച്ച -ഒക്ടോബർ 2011
  3. ഞ്ഞാനായിരുന്നു ആ മറിയമ്മ-മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=മറിയമ്മ&oldid=3640392" എന്ന താളിൽനിന്ന് ശേഖരിച്ചത്