മറവി
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വിസ്മൃതി. മനസ്സിന്റെ സവിശേഷഭാവം. മസ്തിഷ്കത്തിന്റെ ഒരു സ്വഭാവം. നാഡീവ്യൂഹത്തിനുണ്ടാവുന്ന തകരാറുകൾ മറവിക്കു കാരണമാകാം. കഠിനാധ്വാനം, ജോലിക്കൂടുതൽ മുതലായവയും മറവിക്കു കാരണമാകാറുണ്ട്. മനുഷ്യന്റെ ഏറ്റവും വലിയ കഴിവുകളിലൊന്നായി മറവിയെ കരുതുന്നവരുണ്ട്. പലതും മറക്കാനും പൊറുക്കാനും ഉള്ള കഴിവാണ് ജീവിതത്തെ മുന്നോട്ട് നയിക്കുന്നതെന്നാണ് ഇതിന്റെ വിശദീകരണം. എങ്കിലും മറവി പലപ്പോഴും അപകടകരമായി തീരാറുണ്ട്. പഴയകാര്യങ്ങൾ വ്യക്തമായി ഓർക്കുകയും സമീപകാലസംഭവങ്ങൾ വിസ്മരിക്കുകയും ചെയ്യുന്ന പ്രത്യേകതരം മറവിയാണ് വൃദ്ധജനങ്ങളിൽ കാണുന്നത്.