മരോട്ടിച്ചോട്
കേരളത്തിലെ കാലടി ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്
മരോട്ടിച്ചോട് കേരളത്തിലെ എറണാകുളം ജില്ലയിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഒരു ചെറിയ ഗ്രാമമാണ്. ജില്ലാ ആസ്ഥാനമായ കാക്കനാട് നിന്ന് 37 കിലോമീറ്റർ വടക്കുഭാഗത്തായി ഇത് സ്ഥിതി ചെയ്യുന്നു. അങ്കമാലിയിൽ നിന്ന് 4 കിലോമീറ്റർ ദൂരമാണ് ഇവിടേയ്ക്ക്. കിഴക്ക് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്, തെക്ക് വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്, പടിഞ്ഞാറ് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, വടക്ക് ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് എന്നിവയാണ് ഈ ഗ്രാമത്തിൻറെ അതിരുകൾ.