മരുതോങ്കര സെന്റ് മേരീസ് ഫൊറാനാ പള്ളി

താമരശ്ശേരി രൂപതയിലുൾപെടുന്ന മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ മുള്ളൻകുന്ന് എന്ന സ്ഥലത്താണു സ്ഥിതി ചെയ്യുന്നത്.പരിശുദധകന്യാമറിയത്തിന്റെയും വിശുധ സെബസ്റ്റ്യാനോസിന്റെയും തിരുന്നാൾ എല്ലാകൊല്ലവും ഫെബ്രുവരി മാസത്തിൽ ആഘോഷപൂർവ്വം നടത്തിവരുന്നു. മരുതോങ്കര ഫൊറോനയുടെ കീഴിൽ 16 പള്ളികളും ഇടവകയുടെ കീഴിൽ 284 കുടുംബങ്ങളുമുണ്ട്.എല്ലാകൊല്ലവും ഈസ്റ്റ്റിനു മുൻപ് നടത്തിവരുന്ന മരുതോങ്കര ബൈബിൾ കൺവെൻഷനിൽ സമീപപ്രദേശങ്ങളിൽനിന്നുള്ള വളരെയധികം ആളുകൾ പങ്കെടുക്കാറുണ്ട്.

മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി

ചരിത്രം

തിരുത്തുക

1926 മുതൽ തിരുവതാംകൂർ ഭാഗത്തുനിന്ന്കുടിയേറി പാർത്തവരാണ് പൂർവികർ.ആദ്യകാലത്ത് തൊട്ടിൽപാലത്തിനടുത്തുള്ള മൂന്നാം കൈയിലും സമീപപ്രദേശങ്ങളിലുമാണ് കുടിയേറ്റങ്ങൾ അധികവും നടന്നത്. കോട്ടയത്തെ അയമനത്തുനിന്ന് ഔസേഫാണ് ആദ്യമായി എത്തിയത്. അയൽവക്കത്ത് റബർ ടാപ്പിങ് ച്ചെയ്യുന്ന കാസിമിൽ നിന്ന് കുറ്റ്യാടിയിൽ കുറഞ്ഞ വിലക്കു സ്ഥലം ലഭിക്കുമെന്നറിഞ്ഞ കുറ്റ്യാടിയിൽ എത്തിയ ഔസേഫ് നാദാപുരത്തെ ജന്മിയിൽ നിന്ന് 2 രുപക്ക് 10 ഏക്കർ സ്ഥലം മേടിച്ചു കൃഷി ആരംഭിച്ചു.ഇവരടക്കം 1930 ന് മുൻപ് വന്ന 15 കുടുബങ്ങൾ മലബനിയും കാട്ടുമൃഗങ്ങളുടെ ശല്യവുംകാരണം പിടിച്ചുനിൽക്കാൻ സാധിക്കാതെ തിരിച്ചുപോകേണ്ടതായിവന്നു.

രണ്ടാം ഘട്ടം

തിരുത്തുക

1931 ജനുവരിയിൽ വാഴൂരിൽനിന്നും പൂവരണിയിൽ നിന്നുമുള്ള 4 കുടുബങ്ങൾ കുറ്റ്യാടി പുഴകടന്ന് മരുതോങ്കരയിലെത്തി,എല്ലാവരും കൂടി 400 ഏക്കർ കൊട്ടിയൂർ ദേവസ്വത്തിൽനിന്നു മേടിച്ചു. 1932 ൽ വടകര ലത്തീൻ പള്ളിയിൽ നിന്നു വന്ന ഫാദർ ബർബോസ ആദ്യമായി ദിവ്യബലി അർപ്പിച്ചു.1931 മുതൽ 1940 വരെ കുടിയേറ്റം മന്ദഗതിയിൽ ആയിരുന്നു. 1940ന് ശേഷം കുടിയേറ്റകാരുടെ എണ്ണം വർദ്ധിച്ചു.മലബാർ മേഖല കുടിയേറ്റത്തിന് അനുയോജ്യമാണെന്ന് വിവരിക്കുന്ന ലേഖനങ്ങൾ ദീപിക പത്രത്തിൽ വന്നതോടെ കുടിയേറ്റത്തിനുള്ളതാല്പര്യം വർദ്ധിച്ചു.